അരുൺ നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുൺ നെഹ്രു
ജനനം
അരുൺ കുമാർ നെഹ്രു

(1944-04-24)24 ഏപ്രിൽ 1944
മരണം25 ജൂലൈ 2013(2013-07-25) (പ്രായം 69)
ദേശീയതIndian
തൊഴിൽPolitician, columnist
ജീവിതപങ്കാളി(കൾ)Subhadra Nehru[1]
കുട്ടികൾ2
ബന്ധുക്കൾUma Nehru (grandmother)
Shyam Kumari Khan (aunt)
കുടുംബംSee Nehru-Gandhi family

അരുൺ കുമാർ നെഹ്റു (ജീവിതകാലം: 24 ഏപ്രിൽ 1944 - ജൂലൈ 25, 2013) ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും പത്രപ്രവർത്തകനുമായിരുന്നു. ഒൻപതാമത് ലോക്സഭയിൽ അദ്ദേഹം ഉത്തർപ്രദേശിലെ ബിൽഹൗറിൽനിന്നു ജനതാദളിനെ പ്രതിനിധീകരിച്ചിരുന്നു. അതിനുമുമ്പ്, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ 7, 8 ലോകസഭകളിൽ റായ് ബറേലിയിൽ നിന്നുള്ള അംഗമായിരുന്നു.[2]


ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ലക്നോവിൽ ആനന്ദ് കുമാർ നെഹ്രുവിന്റേയും പത്നി സുരജ് നെഹ്രുവിന്റേയും പുത്രനായി 1944 ഏപ്രിൽ 24 നാണ് അരുൺ നെഹ്രു ജനിച്ചത്. നെഹ്രു കുടുംബത്തിലെ ഏറ്റവും അടുത്ത അംഗമായിരുന്നു അദ്ദേഹം. ഗംഗാധർ നെഹ്രുവിന്റെ രണ്ടു പുത്രന്മാരായിരുന്ന മോത്തിലാൽ നെഹ്രു, നന്ദലാൽ നെഹ്രു എന്നിവർ. രാജീവ് ഗാന്ധി മോത്തിലാൽ നെഹ്രുവിന്റെ മകൻ ജവഹറിന്റെ കൊച്ചുമകനാണ് എന്നതുപോലെ നന്ദലാൽ നെഹ്രുവിന്റെ മകൻ ശ്യാംലാൽ നെഹ്രുവിന്റെ കൊച്ചുമകനായിരുന്നു അരുൺ നെഹ്രു.

അദ്ദേഹത്തിന്റെ മുത്തച്ഛൻ ശ്യാം ലാൽ നെഹ്രു ഭരണഘടനാ സമിതിയിലെ അംഗമായിരുന്നു എന്നതുപോലെ അദ്ദേഹത്തിന്റെ മുത്തശ്ശി ഉമാ നെഹ്റു സിതാപൂരിൽനിന്ന് മൂന്ന് തവണ ലോകസഭാഗമായിരുന്നു. 1962-ൽ ഉമ നെഹ്രുവിന്റെ മരണത്തെത്തുടർന്ന്, മകൾ ശ്യാംകുമാരി രാജ്യസഭാംഗമായി.

അരുൺ നെഹ്രു ചെറുപ്രായത്തിൽത്തന്നെ ഗ്വാളിയറിലെ സിന്ധ്യ സ്കൂളിൽ ചേരുവാനായി അലഹബാദിലെ കുടുംബഭവനത്തിൽ നിന്നും മാറിത്താമസിച്ചിരുന്നു. തന്റെ ഇരുപതാമത്തെ വയസ്സിൽ കോർപ്പറേറ്റ് ലോകത്ത് ഒരു വിജയകരമായ ജീവിതം നയിക്കാൻ തുടങ്ങുകയും 37 ആമത്തെ വയസിൽ ഇന്ദിരാഗാന്ധിയുടെ പ്രേരണയാൽ രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം ജെൻസൻ ആന്റ് നിക്കോൾസൺ ഗ്രൂപ്പ് കമ്പനികളുടെ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു.[3] അത്തരമൊരു ഉയരത്തിലെത്തുന്ന ആദ്യ യുവ കോർപ്പറേറ്റ് ഐന്ദ്രാജാലികരിലൊരാളായിരുന്നു അദ്ദേഹം.


1984 ൽ അദ്ദേഹത്തിന്റെ കസിൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ മന്ത്രിസഭയിലെ അംഗമായിരുന്നതോടൊപ്പം മുഖ്യ നയോപായചതുരനുമായിരുന്നു അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് 1988 ൽ ചെക്കോസ്ലോവാക്യയുമായുള്ള ഒരു പിസ്റ്റൾ ഇടപാടിൽ ഖജനാവിന് നഷ്ടമുണ്ടാക്കിയത് അദ്ദേഹമാണെന്ന് സിബിഐ ആരോപിച്ചിരുന്നു. രാജീവ് ഗാന്ധിയുമായുള്ള പ്രത്യയശാസ്‌ത്രപരമായ ഭിന്നത അദ്ദേഹത്തെ വി.പി. സംഗിന്റെ ജനതാദൾ പാളയത്തിലെത്തിച്ചു. രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിപദത്തിൽ ബൊഫോഴ്സ് അഴിമതി ആരോപണമുയർന്നപ്പോൾ കോൺഗ്രസ് വിമതനായ വി.പി സിംഗും അദ്ദേഹത്തിന്റെ ജനമോർച്ചയുമായുള്ള കൂട്ടുകൂടാനുള്ള നെഹ്രുവിന്റെ തീരുമാനം ഗാന്ധി കുടുംബത്തോടുള്ള വിശ്വാസ വഞ്ചനയായി കണക്കാക്കപ്പെട്ടു.

അന്ത്യം[തിരുത്തുക]

2013 ജൂലൈ 25 ന് തന്റെ 69 ആമത്തെ വയസിൽ ഗുർഗവോണിലെ ഫോർട്ടിസ് ആശുപത്രിയിൽവച്ച് അദ്ദേഹം മരണമടഞ്ഞു. മരണസമയത്ത് പത്നി സുഭദ്രയും രണ്ടു പെൺമക്കളും അരികിലുണ്ടായിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മകൻ രാഹുൽ, പ്രിയങ്ക എന്നിവരുടെ സാന്നിധ്യത്തിൽ ലോധി റോഡ് ക്രീമറ്റോറിയത്തിൽ സംസ്കാരം നടന്നു.[4] അരുൺ നെഹ്രുവിന് രണ്ട് പെൺമക്കളാണുണ്ടായിരുന്നതെന്നതിനാൽ റിപ്പോർട്ടുകൾ പ്രകാരം സോണിയയുടെ 13 വയസുള്ള കൊച്ചുമകൻ റിഹാൻ ചിതയ്ക്കു തീ കൊളുത്തി.[5][6]

അവലംബം[തിരുത്തുക]

  1. "Arun Nehru, former Union minister, dies". The Times of India. 25 July 2013. Retrieved 26 July 2013.
  2. "Rajiv Gandhi has been able to bring people together: Arun Nehru".
  3. "Arun Nehru: A business honcho who rose and fell due to his astuteness".
  4. "Death bridges a bitter family divide".
  5. "In death, Gandhis make up with Arun Nehru".
  6. "Arun Nehru cremated, Priyanka's son lights the pyre".
"https://ml.wikipedia.org/w/index.php?title=അരുൺ_നെഹ്രു&oldid=3350345" എന്ന താളിൽനിന്ന് ശേഖരിച്ചത്