ഉമർ ഖാലിദി
ഉമർ ഖാലിദി | |
---|---|
ജനനം | |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി. |
തൊഴിൽ | ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, പണ്ഡിതൻ |
ജീവിതപങ്കാളി(കൾ) | നിഗാർ |
കുട്ടികൾ | അലിയ |
പ്രമുഖ ഇന്ത്യൻ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്‌ലിം പണ്ഡിതനുമായിരുന്നു ഉമർ ഖാലിദി (മരണം:2010 നവംബർ 29).[1] അമേരിക്കയിലെ മസാചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ചിലധികം ഗ്രന്ഥങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഉമർ ഖാലിദി. അദ്ദേഹത്തിന്റെ "കാക്കിയും വംശീയ കലാപവും ഇന്ത്യയിൽ: സാമുദായിക കലാപകാലത്തെ സൈന്യവും പോലീസും അർധ സൈനിക വിഭാഗവും" (Khaki and Ethnic Violence in India:Army,Police, and Paramilitary Forces During Communal Riots) എന്ന ഗ്രന്ഥം പ്രശസ്തമാണ്[2]. സച്ചാർ കമ്മിറ്റിക്ക് ആധാരമായ കൃതികളിലൊന്നാണ് ഈ ഗ്രന്ഥം.[3] ഹൈദരാബാദ് സ്വദേശിയായ ഖാലിദി 2010 നവംബറിൽ ബോസ്റ്റണിൽ തന്റെ 57-ആം വയസ്സിൽ ഒരു അപകടത്തിൽ മരണമടയുകയായിരുന്നു. അമേരിക്കയിൽ നിന്ന് ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി വെയ്ല്സിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് ഖാലിദി[1].
കുടുംബം
[തിരുത്തുക]പിതാവ് ഉസ്മാനിയ സർവകലാശാലയിലെ പ്രൊഫ. അബു നസ്വ്ർ ഖാലിദി. ഭാര്യ നിഗാർ ഖാലിദി. മകൾ അലിയ
പ്രധാന കൃതികൾ
[തിരുത്തുക]- കാക്കിയും വംശീയ കലാപവും ഇന്ത്യയിൽ: സാമുദായിക കലാപ കാലത്തെ സൈന്യവും പോലീസും അർധ സൈനിക വിഭാഗവും
- ഹൈദരാബാദ്:പതനത്തിനു ശേഷം(Hyderabad: After the Fall)
- ഇന്ത്യൻ സമ്പദ്ഘടനയിൽ മുസ്‌ലിംകൾ
- ഇന്ത്യൻ മുസ്‌ലിംകൾ സ്വാതന്ത്ര്യാനന്തരം
- റോമാൻസ് ഓഫ് ദി ഗോൽകണ്ട ഡയമണ്ട്സ്[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Noted scholar from city dies in US". ദ ടൈംസ് ഓഫ് ഇന്ത്യ. 2010-11-30. Retrieved 2010-12-10.
- ↑ "Omar Khalidi dies in an accident, community at a great loss". മില്ലി ഗസറ്റ്. 2010-11-30. Retrieved 2010-12-10.
- ↑ 3.0 3.1 പ്രബോധനം വാരിക- 2010 ഡിസംബർ 11[പ്രവർത്തിക്കാത്ത കണ്ണി]