ഉമാതില്ല ഇന്ത്യൻ വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉമാതില്ല ജനങ്ങൾ, പരമ്പരാഗതമായി ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് ഉമാതില, കൊളമ്പിയ നദികൾക്കു സമാന്തരമായി കൊളമ്പിയ പീഠഭൂമി പ്രദേശത്ത് അധിവസിച്ചിരുന്ന  സഹാപ്റ്റിൻ ഭാക്ഷ സംസാരിക്കുന്ന ഒരു അമേരിക്കൻ ഇന്ത്യൻ വംശമാണ്.

ചരിത്രം[തിരുത്തുക]

ഉമാതില്ല നേഷൻറെ അതിരുകൾ കൊളമ്പിയ നദിയ്ക്ക് മറുവശത്ത് പടിഞ്ഞാറേ ദിക്കിൽ ടെനിനോസും (Teninos) വടക്കു ദിക്കിൽ ക്ലിക്കിറ്റാറ്റ്സും (Klickitats) ആണ്. അവരുടെ വടക്കൻ അതിരിൽ വാസ്കോ-വിഷ്റാംസ് ജനങ്ങൾ വസിക്കുന്ന പ്രദേശവുമാണ്. ഉമാതില്ല ജനങ്ങൾ നിരന്തരമായി മറ്റ് ഇന്ത്യൻ വർഗ്ഗങ്ങളായ “ബന്നോക്സ്” (Bannocks), “പൈയൂട്സ്” (Paiutes) എന്നിവരുടെ ആക്രമണങ്ങൾക്കിരയായിരുന്നു.    

ഭാക്ഷാപരമായി ഉമാതില്ല ഭാക്ഷ, പെനൂട്ടിയൻ ഭാക്ഷാകുടുംബത്തിലെ ഉപവിഭാഗമായ സഹാപ്റ്റിന് ഭാക്ഷയുടെ അവാന്തര വിഭാഗമാണ്. ഇന്നത്തെക്കാലത്ത് കിഴക്കൻ ഒറിഗോൺ, കിഴക്കൻ വാഷിങ്ടൺ, ഇഡാഹോ പാൻഹാൻറിൽ പ്രദേശങ്ങളിലെ ഇന്ത്യൻ വർഗ്ഗങ്ങളുടെ ഭാക്ഷകളുമായി ഇതിനു വളരെ സാമ്യമുണ്ട്. “നെസ് പേർസ്”, “കയൂസെ”, “വല്ല വല്ല”, “യാക്കിമ” വിഭാഗക്കാരുടെ ഭാക്ഷകളും ഉമാതില്ല ഭാക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ  യൂറോപ്യൻ കുടിയേറ്റക്കാരോടൊപ്പം ഭൂഖണ്ഡത്തിലെത്തിയ വസൂരി പോലയുള്ള സാംക്രമിക രോഗങ്ങൾ, ഈ രോഗങ്ങളോടു പ്രതിരോധശേഷിയില്ലാത്ത ഈ തദ്ദേശീയ വിഭാഗങ്ങളുടെ അന്തകരായി. ഉമാതില്ല ജനങ്ങളുടെ അംഗസംഖ്യ ഇക്കാലത്ത് ഗണ്യമായി കുറഞ്ഞു.

1855 ൽ ഐക്യനാടുകളുമായുള്ള ഉടമ്പടികളുടെ ഭാഗമായി ഈ സഹാപ്റ്റിന് ഭാക്ഷ സംസാരിക്കുന്ന വർഗ്ഗങ്ങളുടെ പിതൃഭൂമികളിൽ ഭൂരപക്ഷവും ഐക്യനാടുകൾക്കു കൈമാറി റിസർവ്വേഷനുകളിലേയ്ക്കു മാറിത്താമിസിക്കുവാൻ നിർബന്ധിതരായിത്തീർന്നു.

റിസർവ്വേഷൻ കാലഘട്ടം[തിരുത്തുക]

ഇന്ന് “കയൂസെ”, “വല്ല വല്ല” വർഗ്ഗങ്ങളുമായുള്ള കൂട്ടായ്മയിൽ ഇവർ “കോൺഫെഡറേറ്റഡ് ട്രൈബ്സ് ആഫ് ദ ഉമാതില്ല ഇന്ത്യൻ റിസർവ്വേഷൻ” ആയി ഫെഡറൽ അംഗീകാരം സിദ്ധിച്ച്, ഗോത്ര സർക്കാർ സംവിധാനവും റിസർവ്വേഷനും പങ്കുവയ്ക്കുന്നു. അവരുടെ റിസർവ്വേഷൻ ഒറിഗോണിലം പെന്റെൽട്ടൺ (Pendleton), ബ്ലൂ മൌണ്ടൻ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഉമാതില്ല നദി, ഉമാതില്ല കൌണ്ടി, ഉമാതില്ല ദേശീയ വനം എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളും ഭൂമിശാസ്ത ഘടകങ്ങളും ഉമാതില്ല വർഗ്ഗത്തിന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊളംബിയ നദിയിലെ “ജോൺ ഡേ” അണക്കെട്ടിൽ രൂപ്പെട്ടിരിക്കുന്ന തടാകം “ലെയ്ക്ക് ഉമാതില്ല” എന്നറിയപ്പെടുന്നു.