ഉബ്സുനുർ ഹോളോ
പുരാവസ്‌തുശാസ്‌ത്രം
[തിരുത്തുക]സാംസ്കാരികമായ പൈതൃകത്തിന്റെ പേരിലാണ് ഉബ്സുനുർ ഹോളോ പ്രശസ്തമായത്,ഒപ്പം ഇതാണ് മദ്ധ്യേഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം, കാരണം ഈ ഇടത്തിന്റെ വായിച്ചെടുത്തു പൂർത്തിയാകാത്ത പുരാവസ്തുശാസ്ത്രവും, പ്രധാനമായി മദ്ധ്യകാലഘട്ടത്തേയും, ബുദ്ധ ക്ഷേത്രങ്ങളുടേയും,അവശിഷ്ടങ്ങളായ ശവകല്ലറകളായ മൺകോട്ടകളും, കല്ലുകളിലെ കൊത്തുപണികളും, കല്ല് ശിൽപ്പങ്ങളും, മാണ്. 20,000 ശവകല്ലറകളായ മൺകോട്ടകളവിടെയുണ്ട്, അതിലെ പലതും എജിപ്ഷ്യൻ പിരമിഡുകളേക്കാളും കാലപ്പഴക്കം വന്നവയാണ്.[2]
1995-ലാണ് ലോക പൈതൃകസ്ഥാനത്തിനായി ഉബ്സുനുർ ഹോളോ -യോ മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ സമഗ്രമായ നീർമറി പ്രദേശമായി നോമിനേറ്റ് ചെയ്തത്.മദ്ധ്യേഷ്യയിൽ, സ്കിത്ത്യൻസ്, ടർക്ക്സ, ഹൻസ് തുടങ്ങിയ നാടോടി സമുഹങ്ങളിൽ നിന്ന് 40,000 പുരാവസ്തു ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[3]
ജന്തു ജീവിതം
[തിരുത്തുക]ഉബ്സുനുർ ഗർത്തം മങ്കോളിയയുടേയും, റഷ്യയുടേയും അതിരിൽ 10,000 കിലോമീറ്റർ സ്കൊയർ വലിപ്പത്തിൽ വ്യാപിച്ചുകിടക്കുന്നു.[4]കൂടാതെ ഇത് വ്യത്യസ്തമായ കാലാവസ്ഥകളടങ്ങുന്ന ഒരു ഇടമാണ്, ഇവിടെ വ്യത്യസ്ത ഇടങ്ങളിലായി, ഗ്ലേഷ്യറുകളും ആൽപ്പൈൻ തുന്ദ്ര, സബ് ആൽപ്പൈൻ മിഡോവ്സ്, ടൈഗ എന്നീ കാലവസ്ഥകൾ കാണപ്പെടുന്നു.
സൈബിരിയയിലേയും, മദ്ധ്യേഷയിലുമായയുള്ള ഉബ്സുനുറിന്റെ സ്ഥാനമടങ്ങുന്ന ഭുപ്രദേശത്തെ ഫ്ലോറയും, ഫോണയും, ഉയർന്ന ജൈവവൈവിധ്യമുള്ള ഇടമാണ്.ഈ മലനിരകളിലും, തുന്ദ്ര പ്രദേശത്തുമായി സൈബീരിയൻ റോ മാനും, ആൽറ്റൈ സ്നോകോക്കും ആണ് അധിവസിക്കുന്നത്.അപകടകാരിയല്ലാത്ത ഹിമകരടിയും ഇവിടെയുണ്ട്.ടൈഗ പ്രദേശത്ത് കാസ്പിൻ റെഡ് ഡിയർ,ലിന്ക്സ്, വുൾവെറിൻ എന്നിവ ജീവിക്കുന്നു.359തരത്തിലുള്ള പക്ഷിജാലങ്ങൾ ഇവിടെയുണ്ട്, അതുകൊണ്ടുന്നെ ഈ ഉബ്സുനുർ ഗർത്തം സംരക്ഷിക്കപ്പെട്ട ഒരിടമാണ്.പല പ്രാചീന ജന്തുജീവജാലങ്ങളുടേയും, നാശം ഇവിടെയാണെന്നതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.[5]
Notes
[തിരുത്തുക]- ↑ "Uvs Nuur Basin in Mongolia". Nasa.gov. Retrieved 2008-02-07.
- ↑ "The Ubsunur Hollow". Greenpeace. Retrieved 2008-02-07.
- ↑ "Russia's First World Heritage Site". Retrieved 2006-12-31.
- ↑ "Uvs Nuur Basin, Russian Federation (Tuva) & Mongolia". United Nations Environment Programme. Archived from the original on 2007-09-29. Retrieved 2008-02-05.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;greenhouse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.