ഉപവൻ തടാകം

Coordinates: 19°13′17.61″N 72°57′21.65″E / 19.2215583°N 72.9560139°E / 19.2215583; 72.9560139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപവൻ തടാകം
ഉപവൻ തടാകം
ഉപവൻ തടാകം is located in Maharashtra
ഉപവൻ തടാകം
ഉപവൻ തടാകം
സ്ഥാനംതാനെ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ19°13′17.61″N 72°57′21.65″E / 19.2215583°N 72.9560139°E / 19.2215583; 72.9560139
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം0.06 km2 (0.023 sq mi)

മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു കൃത്രിമ തടാകമാണ് ഉപവൻ തടാകം.[1][2] യേവൂർ കുന്നുകളുടെ താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 6 ഹെക്ടർ വിസ്തീർണ്ണമുണ്ട് ഈ തടാകത്തിന്. [3]

1880-ൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ ഈ തടാകം നിർമ്മിച്ചു. കുടിവെള്ളത്തിനായി നിർമ്മിക്കപ്പെട്ട ഒരു തടാകമാണിത്.[4] പിൽക്കാലത്ത് 2002-ൽ താനെയിലെ 13 തടാകങ്ങൾ നവീകരിക്കപ്പെട്ടതിൽ ഉപവൻ തടാകവും ഉൾപ്പെട്ടിരുന്നു. നവീകരണത്തിന്റെ ചുമതല ജെ.കെ. സിംഘാനിയ ഏറ്റെടുത്തു. ഉപവൻ തടാകത്തിൽ ഗണപതിയുടെ ഒരു ക്ഷേത്രവും സിംഘാനിയ നിർമിച്ചു. ഗവാന്ദ് ബാഗ്, ശിവായ് നഗർ, ഗണേഷ് നഗർ, വസന്ത് വിഹാർ, വർത്തക് നഗർ തുടങ്ങിയ ജനവാസമേഖലകൾക്ക് സമീപമാണ് ഈ തടാകം. താനെ നിവാസികളുടെ വിനോദ മേഖലകളിൽ ഒന്നാണിത്. താനെയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണിത്. പോഖ്റാൻ I, പോഖ്റാൻ II റോഡുകളുടെ സംഗമസ്ഥാനം ഇവിടെയാണ്. ഒരിക്കൽ, താനെ നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായിരുന്ന ഉപവൻ തടാകം ഇപ്പോൾ പ്രധാനമായും വിനോദത്തിനായി ഉപയോഗിക്കപ്പെടുന്നു. താനെ മുനിസിപ്പൽ കോർപ്പറേഷൻ മേയറുടെ ഔദ്യോഗിക വസതി ഈ തടാകത്തോട് ചേർന്നാണ്.[5][6]

സംസ്കൃതി കലോത്സവത്തിന് ആതിഥേയത്വം വഹിച്ചതിന് ഇത് പ്രശസ്തമാണ്.[7] സംസ്കൃതി കലോത്സവ വേളയിൽ 2015 ൽ ഉപവൻ അലങ്കരിച്ചിരുന്നു. ഉത്സവ വേളയിൽ 50,000 ത്തിലധികം ആളുകൾ തടാകം സന്ദർശിക്കുന്നു.[8] ഗണേശോത്സവത്തിന്റെ അവസാന ദിവസം നിമഞ്ജനത്തിനായി ഇവിടെ കൊണ്ടുവന്ന ആയിരക്കണക്കിന് ഗണപതി വിഗ്രഹങ്ങളും ഈ തടാകത്തിൽ കാണാം.

അവലംബം[തിരുത്തുക]

  1. "Thane cops crack down on couples". Mumbai Mirror.
  2. "Two youngsters drowned at Upvan Lake, Thane". The Times of India.
  3. https://www.vpmthane.org/sci/FAVEO/ra42.pdf
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 23 മേയ് 2022. Retrieved 4 ജനുവരി 2021.
  5. "Plans on for a pollution-free Upvan Lake". The Times of India.
  6. "Thousands Of Devotees Celebrating Chhath Puja Flock To Upvan Lake". THANE MIRROR. Archived from the original on 4 മാർച്ച് 2016. Retrieved 4 ജനുവരി 2021.
  7. "Sanskruti Arts Festival". sanskrutiartsfestival.com.
  8. "Record turnout: Over 50,000 visit Upvan on Day 3 of Arts Fest". The Times of India. Retrieved 1 ഡിസംബർ 2018.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപവൻ_തടാകം&oldid=3930769" എന്ന താളിൽനിന്ന് ശേഖരിച്ചത്