ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/തെരഞ്ഞെടുത്ത ലേഖനം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Basheer.jpg

വൈക്കം മുഹമ്മദു ബഷീര്‍മലയാള നോവലിസ്റ്റും കഥാക്രുത്തുമാണ്‌. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരന്‍. 1908 ജനുവരി 19ന്‌ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു. രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി.

ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകംചുറ്റലിനിടയില്‍ കണ്ടെത്തിയ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. ഒന്നും ഒന്നും ഇമ്മിണി ബല്യരൊന്ന് തന്നെ ഉദാഹരണം. ഉപയോക്താവ്:Sadik Khalid/പ്രധാനതാള്‍ 2/തെരഞ്ഞെടുത്ത ലേഖനം 3/കൂടുതല്‍ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ക്ക്