ഉപയോക്താവ്:Rafees Maranchery
[1]റഫീസ് മാറഞ്ചേരി (പൂർണ്ണ നാമം- റഫീസ് മുഹമ്മദ്) പരാജിതൻ, ഖുബ്ബൂസ് എന്നീ നാമങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവം. കുളങ്ങലത്തേൽ കുഞ്ഞിമോൻ (ഇബാഹിം) കുവ്വപ്പുള്ളി ഫാത്തിമ എന്നിവരുടെ മകനായി 1984 ഡിസംബർ 12 നു മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. എം.യു.എം.എൽ.പി സ്‌കൂൾ, സി.എം.എം.യു.പി സ്‌കൂൾ, മാറഞ്ചേരി ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടാം തരം പഠനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ സ്വകാര്യ കോളേജിൽ നിന്ന് ബിരുദവും.
പത്രപ്രവർത്തനത്തിൽ പരിശീലനവും പരിചയവും. ആദ്യ പുസ്തകം 'കാഴ്ച്ച' കഥാസമാഹരം 2005 ൽ പുറത്തിറങ്ങി. ദർപ്പണം , സുപ്രഭാതം എന്നീ പേരുകളിൽ മാറഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്തിരുന്ന ദ്വൈവാര വാർത്താപത്രികയുടെ സ്ഥാപക എഡിറ്റർ.
2007 ഡിസംബറിൽ ആരംഭിച്ച പ്രവാസ ജീവിതം. ഖുബ്ബൂസ് ഡോട്ട് കോം എന്ന പ്രവാസിയുടെ ജീവിതങ്ങളെ ചിത്ര സഹിതം വിവരിച്ചിരുന്ന ബ്ലോഗ് പ്രശസ്തമാണ്. രണ്ടാമത്തെ നോവൽ 'പരാജിതൻ' 2016 ഏപ്രിൽ മാസം പുറത്തിറങ്ങി.[2]
തുടർന്ന് കാൻസർ രോഗിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന നെല്ലിക്ക എന്ന നോവൽ ഇ-ബുക്ക് രൂപത്തിലും അച്ചടി രൂപത്തിലും പുറത്തിറക്കി.
ചെക്കൻ (നോവൽ) നാലുവരക്കോപ്പി (ഹൈക്കു സമാഹാരം) എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
വിലാസം :
കാഞ്ഞിരപ്പറമ്പിൽ, മാറഞ്ചേരി പി.ഒ, പിൻ: 679581
- ↑ കാഴ്ച്ച , പരാജിതൻ. കലാസാഹിത്യ സംഘം, സൈകതം ബുക്സ്.
{{cite news}}
: Missing or empty|title=
(help) - ↑ https://www.manoramanews.com/news/gulf/2017/10/29/novel-nellika-by-rafees-maranchery-for-cancer-patients.html.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)