ഉപയോക്താവ്:Patricedward

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാട്രിക് എഡ്വാര്ഡ്

കൊല്ലം ജില്ലയിലെ പടപ്പക്കരയിൽ നിന്നുമുള്ള മലയാളി. 1998 മുതൽ അമേരിക്കയിൽ. ആദ്യത്തെ പന്ത്രണ്ട് വർഷം മേയിനിൽ, അതിന്‌ ശേഷം ഇപ്പോൾ ന്യൂ യോർക്ക്‌ സ്റ്റേറ്റ് നിവാസി.

വിദ്യാഭ്യാസം: സൈനിക സ്കൂൾ (കഴക്കൂട്ടം), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (പൂർത്തിയാക്കിയില്ല!), യുണിവേഴ്സിറ്റി ഓഫ് മെയ്ൻ

ഉപജിവനം: ഇപ്പോൾ കേന്ദ്ര സർക്കാർ (അമേരിക്കൻ) ജോലി, അതിനുമുൻപ്‌ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകവൃത്തി. ബുദ്ധി ഉറക്കുന്നതിനു മുൻപ്‌ കമ്പ്യൂട്ടർ മേഖലയിൽ തരികിട പണികൾ കാട്ടി കുറേകാലം ദുബായിൽ കറങ്ങിത്തിരിഞ്ഞു നടന്നു.

വിശദാംശങ്ങൾ ചുരുക്കത്തിൽ: വർഷങ്ങൾക്കു ശേഷം മലയാളത്തിൽ എഴുതാൻ ശ്രേമിക്കുകന്ന, സംമാന്യം മടിയനായ, പ്രാർത്ഥന, ദൈവവിശ്വാസം, വോട്ടുചെയ്യൽ, മൂത്തവരെ ആദരിക്കുക മുതലായ നല്ല ശീലങ്ങളൊന്നും ഇല്ലാത്ത, ദ ഇക്കണോമിസ്റ്റ് (മാസിക), എൻ.പീ.ആർ (റേഡിയോ), കള്ളുകുടി മുതലായ പലവിധ ദുശീലങ്ങളും ഉള്ള, മിക്ക ദിവസങ്ങളിലും ഒരുനേരം മാത്രം കുളിക്കുന്ന, എം.പി. നാരായണപിള്ളയുടെ ലേഖനങ്ങൾ വളരെയധികം ഇഷ്ടപെടുന്ന ഒരു അരസൻ കിളവൻ.

ഇമെയിൽ: ഇവിടെ കുത്തുക

ഉദ്ധരണി: "തുമ്മിയാൽ തെറിക്കുന്ന മൂക്കാനെങ്ങിൽ ചുമ്മാ തെറിച്ചുപോട്ടെ"


ഈ ഉപയോക്താവ് ആശയക്കുഴപ്പത്തിലാണ്
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Patricedward&oldid=1000458" എന്ന താളിൽനിന്ന് ശേഖരിച്ചത്