ഉപയോക്താവ്:Kerala Lilliput/exp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈവിധ്യമാർന്ന ജന്തുസമ്പത്തുകൊണ്ട് അനുഗ്രഹീതമാണ് സൈലന്റ്‌വാലി. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ഹുകളുടെ പ്രധാന താവളമാണിത്. ഈയിനം കുരങ്ങുകൾ ഭൂമിയിലുള്ളതിന്റെ പകുതിയും പാർക്കുന്നത് സൈലന്റ്‌വാലിയിലാണ്. സിംഹവാലനെക്കൂടാതെ നാടൻ കുരങ്ങ് , കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരൻ, കാട്ടാട്, കാട്ടുപൂച്ച, കാട്ടുനായ, അളുങ്ക്, മലയണ്ണാൻ, മരപ്പട്ടി തുടങ്ങി അപൂർവ ജീവികളെയും അവിടെക്കാണാം. 315 ഇനം ജീവികളെയും സൈലന്റ്‌വാലിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 34 ഇനങ്ങൾ സസ്തനികളാണ്. ഇരുനൂറോളം വർഗ്ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടുള്ളതിൽ 14 എണ്ണവും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. റിപ്ലിമൂങ്ങ, വിവിധയിനം വേഴാമ്പലുകൾ എന്നിവയും ഇവിടെ അധിവസിക്കുന്നു. രാജവെമ്പാലയും പറക്കും പാമ്പുകളുമുൾപ്പടെ അമ്പതോളം ഇനം പാമ്പുകളുമുണ്ട്. മറ്റെങ്ങും കാണാത്തവയുൾപ്പടെ 25ഓളം ഇനം തവളകളെയും സൈലന്റ്‌വാലിയിൽ കണ്ടെത്തിയിട്ടുണ്ട്. നൂറിലധികം ഇനം ചിത്രശലഭങ്ങളും 225ഓളം ഇനത്തിൽപ്പെട്ട ഷഡ്പദങ്ങളും ഇവിടെ അധിവസിക്കുന്നു. വിശാലമായ പുൽമേടുകളാണ് സൈലന്റ്‌വാലിയുടെ ഒരു പ്രത്യേകത. ഒരു ഹെക്ടർ മുതൽ 200 ഹെക്ടർ വരെ വിസ്തീർണമുള്ള പുൽമേടുകൾ ഇവിടെയുണ്ട്. ആനപ്പുല്ല് നിറഞ്ഞിരിക്കുന്ന ഈ മേടുകളിൽ അങ്ങിങ്ങായി നെല്ലി,ഈട്ടി, പൂവരശ്, പേഴ് തുടങ്ങിയ മരങ്ങളും കാണാം. പുൽമേടുകളിൽ വളരുന്ന ഇത്തരം മരങ്ങൾക്ക് കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്. രണ്ടായിരത്തിലധികം സസ്യയിനങ്ങൾ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളിൽ വരുന്നുണ്ട് എന്നാണ് കണക്ക്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നുണ്ട്. ഒരേക്കറിൽ 84 സസ്യയിനങ്ങൾ വളരുന്നുവെന്നാണ് കണക്ക്. സമൃദ്ധമായൊരു ജീൻ കലവറ കൂടിയാണിത്.

1[തിരുത്തുക]

പാത--Kerala Lilliput (സംവാദം) 05:14, 14 ഏപ്രിൽ 2016 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kerala_Lilliput/exp&oldid=2761375" എന്ന താളിൽനിന്ന് ശേഖരിച്ചത്