ഉപയോക്താവിന്റെ സംവാദം:Niyamax
പ്രമാണം:Pazhayangadi BusStand.jpeg
[തിരുത്തുക]ഇത് സ്വന്തമായെടുത്ത ചിത്രമാണോ? വാട്ടർ മാർക്കുള്ള ചിത്രങ്ങൾ ഇവിടെ പ്രോൽസാഹിപ്പിക്കാറില്ല. ഇനി ഇതു ന്യായോപയോഗ ഉല്പത്തിപ്രകാരം നിലനില്പില്ലാത്തതാണെന്നാണ് എന്റെ അഭിപ്രായം. പിന്നെ, ഇതിനെ പൊതു സഞ്ചയത്തിൽ കൊടുത്തിട്ടുണ്ടെന്ന് വേറേയും ഒരു പകർപ്പവകാശച്ചീറ്റു കണ്ടു. ഇതിൽ എന്താണു വേണ്ടതെന്നു യുക്തമായി ചേർക്കുമല്ലോ? രണ്ടും കൂടി കൊടുക്കുന്നതു ഒരു നാണയത്തിന്റെ ചിത്രം അകവും പുറവുമാണെന്നു പറയുന്നതു പോലെയാണ്. ഒന്നേ ആകാവൂ. ഒന്നുകിൽ ന്യായോപയോഗം, അല്ലെങ്കിൽ പൊതു...ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 17:40, 31 മാർച്ച് 2014 (UTC)
വിക്കിയിൽ ഒരു പുതിയ മെമ്പറാണ് ഞാൻ അതു കൊണ്ട് പറ്റിയത ക്ഷമ ചോദിക്കുന്നു പിന്നെ ഈ ഫോട്ടോ ഞാൻ എടുത്തതല്ല പക്ഷെ എനിക്ക് പരിജയമുള്ള ഒരാൾ എടുത്തതാണ്.ഇതിൽ പ്രമാണത്തിൽ കൂടുതൽ മാറ്റങ്ങൾ വരുതുവാനുണ്ടോ...???— ഈ തിരുത്തൽ നടത്തിയത് Niyamax (സംവാദം • സംഭാവനകൾ) 01:07, ഏപ്രിൽ 1, 2014 (UTC)
- അതു സാരമില്ല. ചിത്രം സ്വന്തമാണ് ഇത് താങ്കൾക്ക് ഇവിടെ സ്വന്തന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കണമെങ്കിൽ വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/സ്വതന്ത്ര അനുമതിപത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു പകർപ്പവകാശ റ്റാഗ് ചിത്രത്തിൽ ഉപയോഗിക്കണം. അല്ലാ ഇത് താങ്കൾ പറഞ്ഞതു പോലെ മറ്റൊരാളുടെതാണെങ്കിൽ, ചിത്രത്തിന്റെ ഉടമ ഈ ചിത്രം സ്വതന്ത്രമാക്കാൻ തയ്യാറണെന്നു പറഞ്ഞ് വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം ഇതിൽക്കാണിച്ചിരിക്കുന്ന രീതിയിൽ ഒരു കത്തയക്കേണ്ടി വരും. ഇല്ലാത്തടുത്തോളം കാലം സ്വതന്ത്ര ചിത്രമല്ലാത്തതു കൊണ്ട്, ഈ ചിത്രത്തിനെ ആരെങ്കിലും കത്തി വെക്കാൻ ശ്രമിക്കും. സംശയമുണ്ടെങ്കിൽ ചോദിക്കാം.
- പിന്നെ ഒരു കാര്യം ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 03:45, 1 ഏപ്രിൽ 2014 (UTC)
ചിത്രങ്ങൾ നമ്മുക്ക് താരങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്ക് പ്രൊഫൈലിൽ നിന്നും അവരുടെ സമ്മതത്തോടെ എടുത്ത് ഉപയോഗിക്കാൻ പറ്റുമ്മോ,അങ്ങനെ ചെയ്യുമ്പോൾ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് --Niyamax (സംവാദം) 06:56, 3 ഏപ്രിൽ 2014 (UTC)