ഉപയോക്താവിന്റെ സംവാദം:ചാണ്ടി/Archive 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:DivineKusumamAbraham/Archive 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പഴയ സംവാദം
പഴയ സംവാദങ്ങൾ

വി. യൗസേപ്പ് ആർ സി മലയാളി പള്ളി ലിവർപൂൾ[തിരുത്തുക]

വി. യൗസേപ്പ് ആർ സി മലയാളി പള്ളി ലിവർപൂൾ എന്ന പള്ളിക്ക് വെബ്‌സൈ‌റ്റുണ്ടെങ്കിൽ ചേർക്കാമോ? നിലവിൽ വിവരണങ്ങൾ വ്യക്തമല്ലല്ലോ?--റോജി പാലാ 08:12, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാര്യനിർ‌വ്വാഹകൻ[തിരുത്തുക]

പ്രിയപ്പെട്ട , താങ്കൾ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് സ്വയം നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള കുറിപ്പ് വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് എന്ന താളിൽ കണ്ടു. പക്ഷെ ആ താളിനു മുകളിൽ കൊടുത്തിരിക്കുന്ന കാര്യനിർവ്വാഹകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന അംഗത്തിനുണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകൾ വിവരിച്ചിട്ടുള്ളത് താങ്കൾ കണ്ടില്ലെന്ന് കരുതുന്നു. ഒരു ഉപയോക്താവ് കാര്യനിർവ്വാഹക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനു താഴെപ്പറയുന്ന യോഗ്യതകൾ വേണം.

  1. മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  2. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  4. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.

ഇതിൽ ദിവിൻ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു മാസം പോലും തികഞ്ഞില്ല. അംഗത്വമെടുത്തത് 2011 സെപ്റ്റംബർ 16-നാണ്. അതുപോലെ ദിവിനു് ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ 193 തിരുത്തലുകൾ മാത്രമേയുള്ളൂ. മൂന്നാമത്തെയും നാലാമത്തെയും നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല. ആയതിനാൽ തന്നെ നാമനിർദ്ദേശം അസാധുവായി പ്രഖ്യാപിക്കുന്നു.

വിക്കിപീഡിയയിൽ ഉത്സാഹത്തോടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുക. താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങൾ എല്ലാം സജീവരായ മറ്റു വിക്കിപീഡിയർ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. താങ്കൾക്ക് യോഗ്യതകളാകുമ്പോൾ ഒരു ദിവസം തീർച്ചയായും അവർ താങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യും. വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാകുന്നതുകൊണ്ട് ചില ടൂളുകൾ അധികമായി ലഭിക്കും എന്നുള്ളതല്ലാതെ മറ്റൊരു പ്രത്യേകതകളുമില്ല എന്നുകൂടി അറിയിക്കട്ടെ. ഇതു കൊണ്ടൊന്നും വിക്കിപീഡിയയിൽ നിന്ന് അകന്നു നിൽക്കരുത്. സജീവമായി പ്രവർത്തിക്കുക. തെറ്റുകൾ വരുന്നത് സ്വാഭാവികമാണ്. അതൊക്കെ മറ്റുള്ളവർ തിരുത്തുകയും പറഞ്ഞു മനസിലാക്കുകയും ചെയ്തു തരും. ധൈര്യമായി പ്രവർത്തിക്കുക. ഒരു ദിവസം താങ്കളെ തീർച്ചയായും മലയാളം വിക്കിസമൂഹം കാര്യനിർവ്വഹകനായി അംഗീകരിക്കും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --അനൂപ് | Anoop 17:04, 1 ഒക്ടോബർ 2011 (UTC)[മറുപടി]