ഉദയവർമ്മ കോലത്തിരി

From വിക്കിപീഡിയ
Jump to navigation Jump to search

കോലത്തുനാട്ടു് രാജാവായിരുന്നു ഉദയ വർമ്മ കോലത്തിരി. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരി, ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [1]

കാലം[edit]

ശങ്കരകവിയുടെ പരിപോഷകനായ കോലത്തുനാട്ടു കേരളവർമ്മരാജാവു് കൊല്ലം 621-ൽ തീപ്പെടുകയും അദ്ദേഹത്തിന്റെ ഭാഗിനേയനും യുവരാജാവുമായ രാമവർമ്മാ 618-ൽത്തന്നെ അന്തരിക്കുകയും കേരളവർമ്മാവിനെ തുടർന്നു 621 മുതൽ 650 വരെ ഉദയവർമ്മരാജാവു് നാടു വാഴുകയും ചെയ്തതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.

അവലംബം[edit]

  1. "ഭാഷാസാഹിത്യം". ml.sayahna.org. ശേഖരിച്ചത് 1 ഡിസംബർ 2014.