ഉച്ചാരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു അനുഷ്ഠാനമാണ് ഉച്ചാരൽ. വടക്കൻ കേരളത്തിൽ ഉച്ചാരൽ എന്നും തെക്കൻ കേരളത്തിൽ ഉച്ചാര എന്നും പറയും .മകരത്തിലെ അവസാനദിവസം ചിലക്ഷേത്രങ്ങളിൽ ഉച്ചാറൽവേല ആഘോഷിക്കുന്നു.ആരൻ എന്നു പറഞാൽ ചൊവ്വ ചൊവ്വയുടെ അത്യുച്ചം മകരം 28ന് മൂന്നു ദിവസം കൃഷിപ്പണികൾ നിറുത്തിവക്കുന്നു

ആചരണം[തിരുത്തുക]

മകരം ഇരുപത്തി മൂന്നാം തീയതി ആണ് ഉച്ചാരൽ. ഭൂമി ദേവി ഋതുമതിയാകുന്നത് എന്നാണു സങ്കൽ‌പ്പം. അന്നു ഭൂമിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ പാടില്ല എന്നാനു വിശ്വാസം. ചൂൽകൊണ്ട് വീടും പരിസരവും അടിച്ച് വാരാനോ, കൃഷിപ്പണികൾ ചെയ്യാനോ പാടില്ല. കാർഷിക ഉപകരണങ്ങൽ ഭൂമി തൊടാതെ വെക്കണം എന്നാണു വിശ്വാസം.

"https://ml.wikipedia.org/w/index.php?title=ഉച്ചാരൽ&oldid=3089924" എന്ന താളിൽനിന്ന് ശേഖരിച്ചത്