സംവാദം:ഉച്ചാരൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല / അനുഷ്ഠാനം?[തിരുത്തുക]

ഇത് ഒരു കലയാണോ അനുഷ്ഠാനമാണോ? കേരളത്തിലെ അനുഷ്ഠാനകലകൾ എന്ന വർഗ്ഗം ചേരുമോ?--RameshngTalk to me 17:59, 5 ജൂലൈ 2011 (UTC)[മറുപടി]

അനുഷ്ഠാനങ്ങൾ എന്ന വർഗ്ഗം ചേർത്തിട്ടുണ്ട് - കലകൾ എന്നതിനേക്കാൾ നല്ലത് ആചാരം/അനുഷ്ഠാനം അല്ലേ?--ഷാജി 21:10, 6 ജൂലൈ 2011 (UTC)[മറുപടി]

ഇത് ഒരാചാരം മാത്രമാണെന്നു തോന്നുന്നില്ല. ആചാരമാണെങ്കിൽ ഗൃഹങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കണമല്ലോ; ഓണം പോലെ. കർഷകഗൃഹങ്ങളിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട യാതൊരു ജോലികളും ചെയ്യുകയില്ല എന്നു മാത്രമേ ഉള്ളൂ. വേറെ ആചാരങ്ങളൊന്നുമില്ല. എന്നാൽ ഉച്ചാരൽ ദിവസം വേല നടക്കുന്ന ദേവീഒക്ഷേത്രങ്ങൾ തെക്കേ മലബാറിലുണ്ട്. ഉചാരൽ വേല എന്നാണ് പറയുന്നത്. ഈ വേലകളിൽ പൂരം / ഉത്സവങ്ങളിലേപ്പോലെ ഉപരിവർഗ്ഗത്തിപ്പെട്ടവർ പങ്കെടുക്കാറില്ല. ഇത് പണ്ട് കേരളത്തിലെ പ്രാഗ്ദ്രാവിഡവർഗ്ഗക്കാരും പിന്നീട് അവരുടെ പിന്മുറക്കാരായ കർഷകത്തൊഴിലാളികളും കൊണ്ടാടിയിരുന്ന ആഘോഷമാകാനാണ് സാദ്ധ്യത. മകരം അവസാനത്തോടെ വരുന്നതുകൊണ്ട് കൊയ്ത്ത് എല്ലാം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഇത് വരുന്നത്. --Chandrapaadam 04:58, 8 ജൂലൈ 2011 (UTC)[മറുപടി]

മുകളില്പറഞ്ഞത് 50-55 കൊല്ലം മുൻപത്തെ അവസ്ഥയാണ്. അന്ന് മൂന്നു ദിവസത്തേക്ക് ഉച്ചാരൽ ഒഴിവ് ആഘോഷിക്കുമായിരുന്നു. ഈ മൂന്നു ദിവസവും കാർഷികവൃത്തിക്കെന്നതിലുപരി കർഷക/അനുബന്ധതൊഴിലാളികൾക്ക് അവധി പോലെ കിട്ടുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ഉച്ചാരൽ വെലകൾ ഇന്ന് ആഘോഷിക്കുനുണ്ടെങ്കിൽത്തന്നെ അവയുടേ രൂപഭാവങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകും. അവ ക്ഷേത്രങ്ങളിലെ ഭക്തിസാന്ദ്രമായ ആഘൊഷങ്ങൾ മാത്രമായി മാറിക്കഴിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. --Chandrapaadam 05:15, 8 ജൂലൈ 2011 (UTC)[മറുപടി]


ഉച്ചാറൽ വേല എന്നൊക്കെ ചെറുപ്പത്തിൽ കേട്ടത് ഓർക്കുന്നു.--ഷിജു അലക്സ് 08:53, 8 ജൂലൈ 2011 (UTC)[മറുപടി]

അനുഷ്ടാനംതന്നെ..കല എന്ന വി്ശേഷണം വേണ്ട..എന്റെ നാട്ടിൽ പത്തിരുപത് കൊല്ലമ്മുമ്പ് വരെയും ഈ ആചാരം ഉണ്ടായിരുന്നു..ഭൂമിയിൽ കിളക്കുമ്മുമ്പ് അനുവാദം വാങ്ങലൊക്കെ...--vijayakumar blathur 15:13, 8 ജൂലൈ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഉച്ചാരൽ&oldid=998085" എന്ന താളിൽനിന്ന് ശേഖരിച്ചത്