ഈജിപ്ത്എയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈജിപ്റ്റിന്റെ പതാക വാഹക എയർലൈനാണ് ഈജിപ്ത്എയർ. [1] എയർലൈനിൻറെ പ്രധാന ഹബ് കയ്റോ അന്താരാഷ്‌ട്ര വിമാനത്താവളമാണ്. ഈജിപ്ത്എയർ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, അമേരിക്കാസ് എന്നിവിടങ്ങളിലുള്ള 75-ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും സർവീസ് നടത്തുന്നു. [2] ഈജിപ്തിൻറെ തലസ്ഥാനമായ കയ്റോ കേന്ദ്രീകരിച്ചു വിപുലമായ നെറ്റ്‌വർക്കിൽ ആഭ്യന്തര സർവീസുകൾ നടത്തി 2011-ലെ വിപ്ലവാത്മകമായ മാറ്റങ്ങൾക്കു ശേഷം ലാഭത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുകയാണ് ഈജിപ്ത്എയർ.

ഈജിപ്ത്എയർ സ്റ്റാർ അലയൻസിൽ അംഗമാണ്. 2008 ജൂലൈ 11-നാണ് ഈജിപ്ത്എയർ സ്റ്റാർ അലയൻസിൽ അംഗമായത്.ഈജിപ്ത്എയറിൻറെ ഫ്രീക്വന്റ് ഫ്ലയർ പരിപാടിയുടെ പേര് ഈജിപ്ത്എയർ പ്ലസ് എന്നാണ്.

ചരിത്രം[തിരുത്തുക]

എയർവർക്ക്‌ കമ്പനിയുടെ ചെയർമാനായ അലൻ മുൻറ്സ് 1931-ൽ ഈജിപ്ത് സന്ദർശിച്ചു. ആ സമയത്ത് ഈജിപ്തിൽ ഒരു എയർലൈൻ തുടങ്ങാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പുതിയ സംരംഭത്തിനു മിസ്ർ എയർവർക്ക്‌ എന്നു പേരു നൽകുകയും ചെയ്തു. ഈജിപ്ത് ഭാഷയിൽ ഈജിപ്തിനു പറയുന്ന പേരാണ് മിസ്ർ. ഡിസംബർ 31, 1931-ൽ പുതിയ കമ്പനിക്ക് ഈജിപ്ത്തിൽ വ്യോമയാന പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പരമാധികാരം നൽകി. ഈജിപ്ഷ്യൻ യുവാക്കളിൽ വ്യോമയാനത്തിൻറെ ഉത്സാഹം വർദ്ധിപ്പിക്കാൻ മിസ്ർ എയർവർക്കിൻറെ മിസ്ർ എയർലൈൻസ് എന്ന പേരുള്ള ഒരു വിഭാഗം ജൂൺ 7, 1932-ൽ സ്ഥാപിക്കപ്പെട്ടു.മിസ്ർ എയർവർക്കിൻറെ ആസ്ഥാനം കയ്റോയിലെ ഹെലിയോപൊലിസിലെ അൽമാസ എയറോഡ്രോമിലാണ്.

1949 മുതൽ 1957 വരെ മിസ്ർ എയർ എന്ന പേരിൽ എയർലൈൻസ് സർവീസ് നടത്തി. 1958 ഫെബ്രുവരി 1-നു ഈജിപ്തും സിറിയയും ചേർന്നു യുനൈറ്റഡ് അറബ് റിപബ്ലിക് രൂപീകരിച്ച ശേഷം എയർലൈനിൻറെ പേര് യുനൈറ്റഡ് അറബ് എയർലൈൻസ് എന്നാക്കി മാറ്റി. 1957 മുതൽ 1971 വരെ യുനൈറ്റഡ് അറബ് എയർലൈൻസ് എന്ന പേരിലാണ് എയർലൈൻസ് സർവീസ് നടത്തിയത്. 1971 മുതൽ എയർലൈൻ ഈജ്പിത്എയർ എന്ന പേരിലാണ് എയർലൈൻസ് സർവീസ് നടത്തുന്നത്.

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

2013 ജൂണിലെ സ്ഥിതി അനുസരിച്ചു ഈജിപ്ത്എയർ 81 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഈജിപ്ത്തിൽ 12, ആഫ്രിക്കയിൽ 19, മിഡിൽ ഈസ്റ്റിൽ 20, ഏഷ്യയിൽ 7, യൂറോപ്പിൽ 21, അമേരിക്കാസിൽ 2.

2007 ഒക്ടോബറിൽ സ്റ്റാർ അലയൻസ് ചീഫ് എക്സിക്യൂട്ടീവ് ബോർഡ് ഭാവിയിൽ ഈജിപ്ത്എയറിനെ അംഗമാക്കുന്നതിനു അനുമതി നൽകി. അങ്ങനെ ഈജിത്എയർ സ്റ്റാർ അലയൻസിൽ അംഗമാകുന്ന ആദ്യ അറബ് രാജ്യവും, സൗത്ത് ആഫ്രിക്കൻ എയർവേസിനു ശേഷം രണ്ടാമത്തെ ആഫ്രിക്കൻ എയർലൈനുമായി. [3] ഒൻപത്‌ മാസാങ്ങൾക്കു ശേഷം ജൂലൈ 11, 2008-ൽ കയ്റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഈജിപ്ത്എയർ സ്റ്റാർ അലയൻസിൻറെ 21-മത്തെ അംഗമായി. [4]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

2015 ഏപ്രിലിലെ സ്ഥിതി അനുസരിച്ചു ഈജിപ്ത്എയറുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: ഐഗീൻ എയർലൈൻസ്, എയർ കാനഡ, എയർ ചൈന, എയർ ഇന്ത്യ, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, എതിയോപിയൻ എയർലൈൻസ്, ഗൾഫ്‌ എയർ, ലുഫ്താൻസ, മലയ്ഷ്യ എയർലൈൻസ്, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ്, ടാപ്പ്‌ പോർച്ചുഗൽ, തായ്‌ എയർവേസ് ഇന്റർനാഷണൽ, ടുനിസ്എയർ, ടാർകിഷ് എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്. [5]

അവലംബം[തിരുത്തുക]

  1. "EgyptAir plans further restructuring as losses mount. But outlook may brighten as Egypt stabilises". Centre for Aviation. ശേഖരിച്ചത് 2016-01-15.
  2. "EGYPTAIR - Star Alliance". staralliance.com. ശേഖരിച്ചത് 2016-01-15.
  3. "EgyptAir Destinations". cleartrip.com. ശേഖരിച്ചത് 2016-01-15.
  4. Egyptair becomes 21st member of Star Alliance, Star Alliance, ശേഖരിച്ചത് 2016-01-15
  5. "Codeshare Partners". EgyptAir. ശേഖരിച്ചത് 2016-01-15.
"https://ml.wikipedia.org/w/index.php?title=ഈജിപ്ത്എയർ&oldid=3130954" എന്ന താളിൽനിന്ന് ശേഖരിച്ചത്