ഈഗിൾസ് സിൻഡ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eagle syndrome
മറ്റ് പേരുകൾStyloid syndrome
Anteroposterior and lateral radiographs of cervical spine showing ossification of the stylohyoid ligament on both sides

ഈഗിൾ സിൻഡ്രോം ( സ്റ്റൈലോഹോയിഡ് സിൻഡ്രോം,[1]  സ്റ്റൈലോയിഡ് സിൻഡ്രോം,[2]  സ്റ്റൈലോയ്ഡ്-സ്റ്റൈലോഹോയിഡ് സിൻഡ്രോം,  അല്ലെങ്കിൽ സ്റ്റൈലോയിഡ്-കരോട്ടിഡ് ആർട്ടറി സിൻഡ്രോം, [3] സ്റ്റൈലാൾജിയ  എന്നും അറിയപ്പെടുന്നു) അസാധാരണ സ്വഭാവമുള്ള ഈ സിൻഡ്രോമിന്റെ പ്രത്യേകതകൾ താടിയെല്ലിലോ താടിയെല്ലിന്റെ ജോയിന്റിലോ തൊണ്ടയുടെ പിറകിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള കഠിനമായ വേദനയാണ്. ഇത് വിഴുങ്ങുമ്പോഴോ താടിയെല്ല് ചലിപ്പിക്കുമ്പോഴോ കഴുത്ത് തിരിയുമ്പോഴോതാടിയെല്ലിലും സന്ധിയിലും, തൊണ്ടയുടെ പിൻഭാഗത്തും, നാവിന്റെ അടിഭാഗത്തും ഉണ്ടാകുന്നു.1937-ൽ അമേരിക്കൻ ഒട്ടോറിനോളറിംഗോളജിസ്റ്റ് ആയ വാട്ട് വീംസ് ഈഗിൾ ആദ്യമായി ഇത് വിവരിച്ചത്. സ്റ്റൈലോയ്ഡ് എന്നത് നീളമേറിയതോ ആകൃതിയില്ലാത്തതോ ആയ ചെവിയുടെ അസ്ഥിക്കു മുന്നിലായുള്ള ഒരു എല്ലിന്റെ ഭാഗമാണ്.

മസ്തിഷ്‌കവും ശരീരത്തിന്റെ നാഡി ബന്ധങ്ങളും കഴുത്തിലൂടെ കടന്നുപോകുന്നതിനാൽ, ക്രമരഹിതമായി തോന്നുന്ന പല ലക്ഷണങ്ങളും തടസ്സമോ കുരുക്കുകളോ കാരണമാകാം. സ്റ്റൈലോയിഡ് പ്രക്രിയ അല്ലെങ്കിൽ സ്റ്റൈലോഹോയിഡ് ലിഗമെന്റിന്റെ കാൽസിഫിക്കേഷൻ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരത്തിലെ അയൽ പ്രദേശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്[ അവലംബം ആവശ്യമാണ് ]നു, ഇത് വലിയ വേദനയ്ക്ക് കാരണമാകുന്നു.

ലക്ഷണങ്ങൾ[തിരുത്തുക]

കാണപ്പെടാവുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

  • കഠിനവും പെട്ടന്നുള്ളതുമായ വേദന കഴുത്തിലും തൊണ്ടയിലും നാവിന്റെ പിറകിലും താടിയെല്ലുകളിലും മുഖത്തിന്റെ വശത്തുമായി കാണപ്പെടുക. [4]
  • ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക[5]
  • തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലെ തോന്നുക.[6]
  • ചവക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തല തിരിക്കുമ്പോഴോ തൊണ്ടയിൽ സ്പർശിക്കുമ്പോഴോ വേദന അനുഭവപ്പെടുക.[7]
  • ചെവിയിൽ ഒരു തരം മുഴക്കം അനുഭവപ്പെടുക. ( ടിന്നിറ്റസ്) [8]

സാധരണയായി ഈഗിൾസ് സിൻഡ്രോം ഒരു വശത്തു മാത്രമേ കാണപ്പെടുകയുള്ളൂ എങ്കിലും അപൂർവ്വമായി രണ്ടുവശത്തും കണ്ടെന്നു വരാം.

രക്തക്കുഴലുകൾ ഉൾപ്പെട്ടിട്ടുള്ള ഈഗിൾസ് സിൻഡ്രോമിൽ സ്റ്റൈലോയ്ഡ് പ്രൊസസ് നീട്ടം വച്ച് ഇന്റേർണൽ കരോട്ടിഡ് രക്തക്കുഴലുമായി സപർശന ബന്ധത്തിൽ പെടുന്നു. ഇതു മൂലം തല തിരിക്കുന്നത് ഈ രക്തക്കുഴലുകളിൽ മർദ്ദം ഉണ്ടാവാനും ചിലപ്പോൾ രക്തക്കുഴലുകൾ പൊട്ടാനും അതുമൂലം മന്ദപക്ഷാഘാതം വരെ ഉണ്ടാവാനും സാധ്യതകൾ ഉണ്ട്..[9] ഇന്റേർണൽ ജുഗുലാർ ധമനിയിൽ ഉണ്ടാവുന്ന മർദ്ദം മൂലം തലച്ചോറിനകത്തെ സമ്മർദ്ദം ഉയരാനും വഴിയുണ്ട്.[10][11][12]

കാരണങ്ങൾ[തിരുത്തുക]

സ്റ്റൈലോയ്‌ഡ് പൊസസ്സ് എന്ന അസ്ഥിയുടെ ഭാഗത്തിനും നീളം വയ്ക്കുന്നതും സ്റ്റൈലോഹയോയ്‌ഡ് ലിഗമെന്റിനു കാൽസിഫിക്കേഷൻ സംഭവിക്കുന്നതുമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. എന്തുകൊണ്ടാണിതു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ അറിവില്ല. ഇത് പെട്ടന്ന് ഉണ്ടാവാം അല്ലെങ്കിൽ വളരെ കാലമെടുത്ത് പതിയെ സംഭവിക്കാം. സാധാരണയായി സ്റ്റൈലോ ഹയോയ്ഡ് പ്രൊസസ്സിനു 2.5 -3 സെന്റി മീറ്റർ നീളം ഉണ്ടാവാം. ഇതിൽ കൂടുതൽ നീളം ഉണ്ടെങ്കിൽ അത് സ്റ്റൈലോയ്ഡ് പ്രൊസസ്സിന്റെ നീട്ടം വച്ചു എന്നു കണക്കാക്കാം.

രോഗ നിർണ്ണയം[തിരുത്തുക]


ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതാണ് രോഗ നിർണ്ണയത്തിലേക്ക് എത്താനുള്ള സംശയം ജനിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു വശത്തുള്ള കഴുത്തിലെ വേദന, താടിയെല്ലിലോ തൊണ്ടയിലോ ഉണ്ടാകാവുന്ന വേദന അല്ലെങ്കിൽ ചെവിയിൽ മുഴക്കം തോന്നുക. ചില സന്ദർഭങ്ങളിൽ സ്റ്റൈലോ ഹയോയ്ഡിന്റെ അഗ്രഭാഗം കൈകൊണ്ട് തടവി നോക്കുമ്പോൾ അനുഭവവേദ്യമാകാറുണ്ട്. രക്തക്കുഴലുമായി ബന്ധപ്പെട്ട ഈഗിൾസ് സിൻഡ്രോം നിർണ്ണയിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തലയിൽ നിന്നുണ്ടാകുന്ന നാഡികളുടെ വേദന തല തിരിക്കുമ്പോൾ ഉണ്ടാകുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. വേദന തോന്നുന്ന ടോൺസിലിന്റെ ഭാഗം മരവിപ്പിക്കുന്നത് ഈഗിൾസ് സിൻഡ്രോം മൈഗ്രേയ്ൻ തലവേദനകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. [13]

റഫറൻസുകൾ[തിരുത്തുക]

  1. Waldman SD (6 June 2013). Atlas of Uncommon Pain Syndromes. Elsevier Health Sciences. pp. 35–36. ISBN 978-1-4557-0999-1.
  2. Bumann A; Lotzmann U (2002). TMJ Disorders and Orofacial Pain: The Role of Dentistry in a Multidisciplinary Diagnostic Approach. Thieme. p. 279. ISBN 978-1-58890-111-8.
  3. Hoffmann, E.; Räder, C.; Fuhrmann, H.; Maurer, P. (2013). "Styloid–carotid artery syndrome treated surgically with Piezosurgery: A case report and literature review". Journal of Cranio-Maxillofacial Surgery. 41 (2): 162–166. doi:10.1016/j.jcms.2012.07.004. PMID 22902881.
  4. Kamal, A; Nazir, R; Usman, M; Salam, BU; Sana, F (November 2014). "Eagle syndrome; radiological evaluation and management". The Journal of the Pakistan Medical Association. 64 (11): 1315–7. PMID 25831655.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kamal20144 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kamal20143 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Scully C (21 July 2014). Scully's Medical Problems in Dentistry. Elsevier Health Sciences UK. ISBN 978-0-7020-5963-6.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kamal20145 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kamal2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. Li, Min; Sun, Yuan; Chan, Chong Ching; Fan, Chunqiu; Ji, Xunming; Meng, Ran (2019-06-04). "Internal jugular vein stenosis associated with elongated styloid process: five case reports and literature review". BMC Neurology. 19 (1): 112. doi:10.1186/s12883-019-1344-0. ISSN 1471-2377. PMC 6549290. PMID 31164090.{{cite journal}}: CS1 maint: unflagged free DOI (link)
  11. Dashti, S. R.; Nakaji, P.; Hu, Y. C.; Frei, D. F.; Abla, A. A.; Yao, T.; Fiorella, D. (March 2012). "Styloidogenic jugular venous compression syndrome: diagnosis and treatment: case report". Neurosurgery. 70 (3): E795-9. doi:10.1227/NEU.0b013e3182333859. PMID 21866063.
  12. Aydin, E.; Quliyev, H.; Cinar, C.; Bozkaya, H.; Oran, I. (2018). "Eagle Syndrome Presenting with Neurological Symptoms". Turk Neurosurg. 28 (2): 219–225. doi:10.5137/1019-5149.JTN.17905-16.6. PMID 27858390.
  13. Raina D, Gothi R, Rajan S (2009). "Eagle syndrome". Indian J Radiol Imaging. 19 (2): 107–8. doi:10.4103/0971-3026.50826. PMC 2765187. PMID 19881063.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=ഈഗിൾസ്_സിൻഡ്രോം&oldid=3866218" എന്ന താളിൽനിന്ന് ശേഖരിച്ചത്