Jump to content

ഇ.എം.എസ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, പാപ്പിനിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അധീനതയിലുള്ള ഒരു വിദ്യാലയമാണ് ഇ.എം.എസ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, പാപ്പിനിശ്ശേരി. 1967-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

[തിരുത്തുക]

1998 ആഗസ്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

[തിരുത്തുക]

മാനേജ്മെന്റ്

[തിരുത്തുക]

പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ൽ സർക്കാർ സ്കൂൾ ആയി അംഗികരിച്ചിരിക്കുകയാണു്.

മുൻ പ്രധാനാധ്യാപകർ

[തിരുത്തുക]
  • ഇ.പി.പത്മനാഭൻ(1967-69)
  • പി.കെ.നാരായണൻ(1969-71)
  • സി.കുഞ്ഞിരാമൻ(1971-91)
  • പി.കെ.നാരായണൻ(1991-99)
  • ഇ.ചന്ദ്രൻ(1999-2000)
  • എൻ.എസ്.കുമാരി(2000-02)
  • കെ.നരായണൻ(2002-06)
  • സി.രാമചന്ദ്രൻ
  • കെ.ബി.സുവർണലത(പ്രിൻസിപ്പാൾ)
  • കെ.പി.ശാന്തകുമാരി
  • എ.പി.രമേശൻ(2016-18)
  • കെ.വി സുമിത്രൻ(2018-19)

ഇപ്പോഴത്തെ സാരഥികൾ

[തിരുത്തുക]

പ്രിൻസിപ്പാൾ

  • സി.അനൂപ്കുമാർ

(വൈസ്പ്രിൻസിപ്പാൾ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]