ഇല്ലംനിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീട്ടിൽ തൂക്കിയിടുന്ന നെല്ലിൻ കതിർക്കുല

കേരളീയഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. 'നിറ'യെന്നും 'പൊലി'യെനും. 'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്ന ആ പ്രാർഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.

പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്. ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെൽക്കതിരുകൾ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.

നിറപുത്തിരി ചടങ്ങുകൾ ശബരിമലയിൽ എല്ലാവർഷവും നടക്കാറുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക് നിറപുത്തിരി നടക്കും. ശ്രീകോവിലിനുള്ളിൽ പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് നൽകും.

രാജഭരണകാലം മുതൽ നടന്നുവന്നതും, പിന്നീട് ജനാധിപത്യ ഭരണ സംവിധാനത്തിലും ഹരിപ്പാട് ട്രഷറി ഓഫിസിൽ നിറപുത്തിരി നടന്നുപോരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും പൂജിച്ച് നൽകുന്ന നെൽകതിർ ആചാര്യ മര്യാദകളോട് എഴുന്നള്ളത്തായി ട്രഷറിയിൽ എത്തി ഖജനാവിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്.

ചിത്രശാല[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

  1. ഐശ്വര്യത്തിനായി ട്രഷറി നിറച്ചു 2013
  2. ശബരിമല ഇല്ലംനിറ 2013
"https://ml.wikipedia.org/w/index.php?title=ഇല്ലംനിറ&oldid=2342492" എന്ന താളിൽനിന്ന് ശേഖരിച്ചത്