ഇരട്ടവാലൻ (പ്രാണി)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇരട്ടവാലൻ Lepisma saccharina | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. saccharina
|
Binomial name | |
Lepisma saccharina |
പുസ്തകങ്ങളും വസ്ത്രങ്ങളും തുളച്ച് കേടുവരുത്തുന്ന ഒരു തരം ചെറുപ്രാണിയാണ് ഇരട്ടവാലൻ[2]. ചിറകുകളില്ലാത്ത ഷഡ്പദമായ ഇവ വെള്ളിമീൻ (silverfish), പുസ്തകപ്പൂച്ചി എന്നും അറിയപ്പെടുന്നു. പ്രധാനമായും തണുപ്പുള്ള, ഇരുണ്ട സ്ഥലങ്ങളിലാണ് ഇവ വസിക്കുന്നത്. ചിറകില്ല എന്നതും രൂപാന്തരണം അഥവാ മെറ്റമോര്ഫോസിസ് എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നില്ല എന്നതും ഇവയുടെ സവിശേഷതയാണ്. ഉണങ്ങിയ ഇലകളും കടലാസുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയിലുള്ള സ്റ്റാർച്ച് അഥവാ അന്നജം ആണ് മുഖ്യാഹാരം. [3]നേർത്ത ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. മത്സ്യങ്ങളെപ്പോലെ തിളങ്ങുന്ന ശൽകങ്ങളുള്ളതിനാലാണ് ഇവയ്ക്ക് സിൽവർ ഫിഷ് എന്ന പേരു വന്നത്. ഏകദേശം 400 മില്ല്യൻ വർഷം മുന്പ് ഇവ ഭൂമിയിൽ ഉണ്ടാതായി കരുതപ്പെടുന്നു[4]. ഇവയുടെ ശാസ്ത്രീയ നാമം Lepisma saccharina എന്നാണ്, ഇതിൽ സക്കാരിന എന്നത് ധാരാളമായി അന്നജം ഭക്ഷണമാക്കുന്നതിനാൽ വന്നിട്ടുള്ള പേരാണ്. ഒന്ന് മുതൽ എട്ടു വര്ഷം വരെയാണ് ഇവയുടെ ആയുസ്സ്. യാതൊരു ഭക്ഷണവും കഴിക്കാതെ ഏകദേശം ഒരു വര്ഷം വരെ ജീവിക്കാൻ ഇവക്ക് കഴിവുണ്ട്, അതിനാൽ തന്നെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ ഇവക്ക് കഴിയും. ആര്യവേപ്പിന്റെ ഇല വിതറി ഇവയെ അകറ്റാൻ കഴിയുമെന്നാണ് നാട്ടറിവ്.
അവലംബം
[തിരുത്തുക]- ↑ Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. p. 320. ISBN 0-19-510033-6.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ http://dictionary.mashithantu.com/dictionary/ഇരട്ടവാലൻ
- ↑ എലമെന്ററി ബയോളജി, കെ.എൻ. ഭാട്ടിയ, എൻ.പി. ത്യാഗി,. ജലന്ധർ: ട്രൂമാൻ പബ്ലിക്കേഷൻ. 2017. p. 205.
- ↑ Vincent H. Resh, Ring T. Cardé. Encyclopedia of Insects. AP.