ഇപോക്സി റെസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപോക്സി റെസിൻ,തെർമോസെറ്റിങ് വിഭാഗത്തിൽ പെടുന്ന പോളിമറുകളാണ്. പെയിൻറ്, പലതരം പശകൾ, ഉറപ്പും കാഠിന്യവുമുളള ഉപരിതലങ്ങൾ എന്നിവക്കെല്ലാം ഉതകുന്നു. [1]

രസതന്ത്രം[തിരുത്തുക]

രണ്ടു ഘട്ടങ്ങളിലായാണ് പോളിമറീകരണം പൂർത്തിയാവുന്നത്.[2]

ഹ്രസ്വ ഇപോക്സി ശൃംഖലയുടെ ഘടന n എ ന്നത് ഘടക സംഖ്യ, കൂടിയത് 25
ട്രൈ എഥിലീൻ ടെട്രാമീൻ (Triethylenetetramine,TETA),ഹാർഡ്നർ(. . .

എപിക്ലോറോഹൈഡ്രിനിലെ ഇപോക്സൈഡ് ഗ്രൂപ്പും ബിസ് ഫിനോൾ എയിലെ രണ്ടു ഹൈഡ്രോക്സിൽ ഗ്രൂപ്പുകളും തമ്മിലുളള സംക്ഷേപ പോളിമറീകരണത്തിലൂടെ( Condensation Polymerization) ആദ്യം ഇപോക്സി പോളിമറിൻറെ ഹ്രസ്വ ശൃംഖലകൾ രൂപീകരിക്കപ്പെടുന്നതാണ് ആദ്യ ഘട്ടം. എപിക്ലോറോഹൈഡ്രിൻറെ അനുപാതം അധികമായിരിക്കണം. അങ്ങനെ വരുമ്പോൾ ഇപോക്സി ഗ്രൂപ്പ് രണ്ടറ്റങ്ങളിലുമുളള ചെറിയ ശൃംഖലകളുണ്ടാവുന്നു. ഇവയുടെ തന്മാത്രാ ഭാരം ഏതാണ്ട് 3000ത്തിൽ താഴെയായിരിക്കും. ശൃംഖലാ ദൈർഘ്യമനുസരിച്ച് ഇവ കൊഴുത്ത ദ്രവങ്ങളോ, ഏറെ ചൂടാക്കിയാൽ മാത്രം ഉരുകുന്ന ഖര പദാർത്ഥങ്ങളോ ആയിരിക്കും. രണ്ടാം ഘട്ടത്തിൽ ഇപോക്സി ഗ്രൂപ്പുകളും ഒന്നിലധികം അമിനോ ഗ്രൂപ്പുകളുളള സംയുക്തങ്ങളും (ഹാർഡ്നർ(,(hardener)) തമ്മിലുളള രാസപ്രക്രിയയിലൂടെയാണ് ശൃംഖലകൾ കുരുക്കിടപ്പെടുന്നു. ഈ പ്രക്രിയ ക്യുറിംഗ് ( CURING) എന്നറിയപ്പെടുന്നു.

ഉപയോഗമേഖലകൾ[തിരുത്തുക]

"5-മിനിട്ട്" ഇപോക്സി പശ ഇരട്ടപ്പാക്കിൽ

സാങ്കേതിക വ്യാവസായ മേഖലകളിൽ ബഹു രൂപങ്ങളിൽ ഇപോക്സി റെസിനുകൾ ഉപയോഗപ്പെടുന്നതിൻറെ അടിസ്ഥാന കാരണം രാസപ്രക്രിയ രണ്ടു ഘട്ടങ്ങളിലായി നടക്കുന്നു എന്നതാണ്. പ്രത്യേകാവശ്യങ്ങൾക്കനുസരിച്ച്, ഹാർഡനറുടെ രാസസ്വഭാവവും, തോതും ക്രമീകരിച്ചാൽ, ഉറയ്ക്കാനെടുക്കുന്ന സമയം, അന്തിമ ഉത്പന്നത്തിൻറെ കാഠിന്യം, സുതാര്യത ഇവയെല്ലാം നിയന്ത്രിക്കാവുന്നതാണ്. ഉദാഹരണത്തിന് അരാൾഡൈറ്റും എം സീലും ഇപോക്സി റെസിനുകളുടെ രൂപഭേദങ്ങളാണ്


അവലംബം[തിരുത്തുക]

  1. Clayton May (ed.). Epoxy Resins: Chemistry and Technology (2 ed.). Taylor & Francis, 1987. ISBN 0824776909.
  2. "Epoxy Polymers". Archived from the original on 2012-04-29. Retrieved 2012-08-13.
"https://ml.wikipedia.org/w/index.php?title=ഇപോക്സി_റെസിൻ&oldid=3926331" എന്ന താളിൽനിന്ന് ശേഖരിച്ചത്