ഇന്നർ ടൈറ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പുസ്തകത്തിന്റെ പേരു മാത്രമായി, മറ്റൊരു വിവരവും കൂടെ ചേർക്കാതെ, അച്ചടിക്കുന്ന, പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്ന താളിനെയാണു് ഇന്നർ ടൈറ്റിൽ അല്ലെങ്കിൽ ബാസ്റ്റഡ് ടൈറ്റിൽ എന്നു വിളിക്കുന്നതു്. പുസ്തകത്തിന്റെ തലക്കെട്ട്, ഗ്രന്ഥകാരന്റേയും പ്രസാധകന്റേയും അച്ചടിശാലയുടേയും പേരുകൾ തുടങ്ങി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന മുഖപത്രം(Title Page) എന്ന താളിൽ നിന്നും വ്യത്യസ്തമാണു് ഇന്നർ ടൈറ്റിൽ[1] .

അച്ചടി മഷിയുടെ സങ്കീർണ്ണതയാണു് വ്യത്യസ്തമായ ഒരു ഇന്നർ ടൈറ്റിൽ രൂപപ്പെടാൻ വഴിവെച്ചതു്. അച്ചടി പ്രക്രിയയുടെ ഇടയിൽ പുസ്തകങ്ങളുടെ പാഠവും (ഗ്രന്ഥത്തിന്റെ മുഖ്യമായ ഉൾക്കാമ്പ്) മുഖപത്രവും അച്ചടി മഷി പുരളാതെ കാത്തുസൂക്ഷിക്കേണ്ടി വരുന്നതിനു് ഒരു ആവരണം എന്ന നിലയിലായിരുന്നു ഇന്നർ ടൈറ്റിൽ ആവിർഭവിച്ചതു്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 കെ. എം., ഗോവി (1998). "2". ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരളസാഹിത്യ അക്കാദമി. p. 20-21. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); More than one of |author= and |last= specified (help); More than one of |pages= and |page= specified (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ഇന്നർ_ടൈറ്റിൽ&oldid=3418670" എന്ന താളിൽനിന്ന് ശേഖരിച്ചത്