ഇന്ദ്രധ്വജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുപുരാണങ്ങളിൽ ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകിയതെന്ന് ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനത്തിൽ ശ്രീ. പുലിയൂർ പി.എസ്. പുരുഷോത്തമൻ നമ്പൂതിരി പറഞ്ഞിരിക്കുന്നു. ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും (ആദിപർവം I xiii-17,27) കാണുന്നുണ്ട്. ഭാദ്രപദമാസത്തിലെ ശുക്ലദ്വാദശി ദിവസമാണ് ഇന്ദ്രധ്വജപ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തമെന്ന് പ്രസ്തുത പരാമർശങ്ങൾ വിധിക്കുന്നു.

ഇന്ദ്രധ്വജം മുറിഞ്ഞുവീണതായി സ്വപ്നം കാണുന്നത് അമഗളകരമാണെന്ന് ആഗ്നേയപുരാണത്തിൽ പരമർശിച്ചിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. മലയാളം സർ_വവിജ്ഞാനകോശം വാല്യം-4 പേജ്-138; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻ, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ഇന്ദ്രധ്വജം&oldid=663301" എന്ന താളിൽനിന്ന് ശേഖരിച്ചത്