ഇന്ദിര സന്ത്
ഒരു മറാത്തി കവയിത്രിയാണ് ഇന്ദിര സന്ത് (Indira Sant). 1914 ജനുവരി 4 നു കർണ്ണാടകയിലെ ബെൽഗാമിലെ താവണ്ടിയിൽ ജനിച്ചു. അവർ കോലാപ്പൂരിലെ രാജാറാം കോളേജിലും പൂനെയിലെ ഫെർഗൂസൻ കോളേജിലുമാണ് പഠിച്ചത്. പൂനയിൽ വെച്ചാണ് നാരായൺ സന്തിനെ കണ്ടുമുട്ടുന്നത്. 1940ൽ, അവരുടെ വിവാഹത്തിന്റെ നാലു വർഷങ്ങൾക്കു ശേഷം രണ്ടാളുടേയും കവിതകളുടെ ഒരു സമാഹാരം, സഹവാസ് എന്ന പേരിലുള്ളത്, അവർ പ്രസിദ്ധീകരിച്ചു. ഇന്ദിരയുടെ ഭർത്താവ് 1946ൽ അന്തരിച്ചു. അതിന്റെ വിഷമവും വേദനയും അവരുടെ ചില കൃതികളിൽ കാണാം. സ്നേഹവും ആഗ്രഹവും ആയിരുന്നു അവരുടെ കവിതകളുടെ പ്രധാന ആശയം.
ഇന്തിര സന്ത് ഇരുപത്തഞ്ചോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവർ ബെൽഗാമിലെ ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ആദ്യം പ്രൊഫസറായും, പിന്നീട് പ്രിൻസിപ്പാളായും ജോലി ചെയ്തു.
സന്ത് ദമ്പതികൾക്ക് മൂന്നു കുട്ടികളാണ്. അവരുടെ പുത്രൻ പ്രകാശ് നാലു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വനവാസ്, പംഖാ, ഝുംബാർ, ശാരദാ സംഗീത് എന്നിവ.
കൃതികൾ
[തിരുത്തുക]- ശേലേ
- മേംദി
- മൃഗജാൽ
- രംഗ്ബാവരി
- ബാഹുല്യ
- ഗർഭരേശമി
- മാലൻ ഗാഥാ
- വംശ്‌കുസും
- മർവാ
- നിരാകാർ
- ഘുംഘുർവാല
ഫുൽവേൽ എന്ന പുസ്തകം അവരുടെ ലേഖനങ്ങളുടെ സമാഹാരമാണ്. ആത്മകഥാപരമായ കുറിപ്പുകൾ, മൃദുഗന്ധ എന്നപേരിൽ 1986ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ തെരഞ്ഞെടുത്ത കവിതകൾ മൃണ്മയി എന്ന പേരിൽ 1982ൽ രമേഷ് തെണ്ടുൽക്കർ പ്രസിദ്ധീകരിച്ചു. സ്നേക് സ്കിൻ ആൻഡ് അദർ പോയംസ് എന്ന പേരിൽ അവരുടെ കവിതകളുടെ ഇംഗ്ലീഷ് തർജ്ജമയും ഇറങ്ങിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]ഗർഭരേശമി എന്ന കാവ്യസമാഹാരത്തിനു 1984ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അവരുടെ കവിതകൾക്ക് അനന്ത് ഖാണ്ഡേക്കർ അവാർഡ്, സാഹിത്യ കലാ അക്കാദമി അവാർഡ്, മഹാരാഷ്ട്ര സർക്കാർ അവാർഡ്, ജനസ്ഥാൻ അവാർഡ് എന്നിവയും ലഭിച്ചു.
അവലംബം
[തിരുത്തുക]Rajaram College: Department of Marathi