ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1969 ൽ നിലവിൽ വന്ന സംഘടനയാണ് ഐ.പി.ആർ.എസ്. അഥവാ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി ലിമിറ്റഡ്. എം.ബി. ശ്രീനിവാസൻ ആണ് ഇതിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. പ്രസിദ്ധ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ ആണ് ഇപ്പോഴത്തെ ചെയർമാൻ.[1]

ലക്ഷ്യം[തിരുത്തുക]

സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും ഗാനങ്ങൾ എവിടെ ഏതൊക്കെ സമയത്തു എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കുകയാണ് IPRS ന്റെ പ്രധാന കർത്തവ്യം. പകർപ്പവകാശ നിയമപ്രകാരം റോയൽറ്റി ആയി ഒരു പാട്ടിന് ലഭിക്കുന്ന തുകയെ മൂന്നായി വിഭജിച്ച്, 25% സംഗീതസംവിധായകനും 25% ഗാനരചയിതാവിനും 50% നിർമ്മാതാവിനും നൽകുന്നു (കോപ്പി റൈറ്റ് ആക്ട്2012).[2]

ഇളയരാജയുടെ രാജി[തിരുത്തുക]

ഉത്തരേന്ത്യയിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ഈ സംഘടന, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളടങ്ങുന്ന തെക്കേ ഇന്ത്യയെ നല്ലവണ്ണം ഗൗനിക്കാറില്ല എന്നാണ് ഇളയരാജയടക്കമുള്ളവരുടെ പരാതി. പ്രവർത്തനം തീരെ മോശമായതുകൊണ്ടാണ് ഇളയരാജക്കു അതിൽ നിന്നും അംഗത്വം ഉപേക്ഷിച്ചു പുറത്തു വന്നു.

വിമർശനങ്ങൾ[തിരുത്തുക]

റോയൽറ്റിത്തുക നേരാംവണ്ണം കണക്കു കൂട്ടാതെ തുല്യമായി വീതിച്ചു കൊടുത്തുവെന്നു IPRSനെതിരേ ആരോപണം ഉണ്ട്. ഇതിനാൽ ഒരു പാട്ടു ചെയ്ത ആൾക്കും നൂറു പാട്ടു ചെയ്ത ആൾക്കും ഒരേ തുക ലഭിക്കുന്നു എന്ന വിചിത്ര രീതിക്കും ഇടയാവുന്നു എന്ന വിമർശനമുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.iprs.org/cms/Directors/CurrentBoardOfDirectors.aspx
  2. https://www.mathrubhumi.com/movies-music/music/ilayaraja-royalty-copyright-issues-special-feature-1.3463138

പുറം കണ്ണികൾ[തിരുത്തുക]