ഇന്ത്യൻ കമ്പനി നിയമം (1956)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പനികളുടെ രജിസ്ട്രേഷൻ, കമ്പനി സെക്രട്ടറിമാരുടെയും ഡയറക്ടർ ബോർഡിന്റെയും ഉത്തരവാദിത്വങ്ങൾ തുടങ്ങിയവ സംബന്ധമായ കാര്യങ്ങൾ വ്യവസ്ഥചെയ്യുന്നതിനായി ഇന്ത്യയുടെ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് ഇന്ത്യൻ കമ്പനി നിയമം (1956)

കോർപ്പറേറ്റ് കാര്യങ്ങൾക്കായുള്ള മന്ത്രാലയം, കമ്പനി രജിസ്ട്രാരുടെ ഓഫീസ്, ഔദ്യോഗിക ലിക്വിഡേറ്റർമാർ, കമ്പനി നിയമ ബോർഡ് തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ് ഇന്ത്യാഗവൺമെന്റ് കമ്പനി നിയമത്തിന്റെ വകുപ്പുകൾ നടപ്പാക്കുന്നത്. പുതിയ കമ്പനികളുടെ രജിസ്ട്രേഷൻ, നിലവിലുള്ള കമ്പനികളുടെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കമ്പനി രജിസ്ട്രാരാണ്. [1]

അവലംബം[തിരുത്തുക]

  1. കമ്പനിനിയമം - വക്കീൽ നം.1 വെബ്സൈറ്റ്, ശേഖരിച്ചത് 2012 ഡിസംബർ 21  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_കമ്പനി_നിയമം_(1956)&oldid=1919667" എന്ന താളിൽനിന്നു ശേഖരിച്ചത്