ഇന്ത്യയിലെ കമ്പനി നിയമം
ഇന്ത്യയിലെ കമ്പനി നിയമം | |
---|---|
An Act to consolidate and amend the law relating to companies. | |
സൈറ്റേഷൻ | Act No. 18 of 2013 |
ബാധകമായ പ്രദേശം | India |
നിയമം നിർമിച്ചത് | Parliament of India |
അംഗീകരിക്കപ്പെട്ട തീയതി | 30 August 2014 |
Date signed | 29 August 2013 |
നിലവിൽ വന്നത് | 12 September 2013 (98 sections) 1 April 2014 (184 sections) |
നിയമനിർമ്മാണ ചരിത്രം | |
Bill | The Companies Bill, 2012 |
Bill citation | Bill No. 121-C of 2011 |
Repealing legislation | |
The Companies Act 1956 | |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
കമ്പനികളുടെ രജിസ്ട്രേഷൻ, കമ്പനി സെക്രട്ടറിമാരുടെയും ഡയറക്ടർ ബോർഡിന്റെയും ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ സംബന്ധമായ കാര്യങ്ങൾ വ്യവസ്ഥചെയ്യുന്നതിനായി ഇന്ത്യയുടെ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് കമ്പനീസ് ആക്ട് ,2013
കോർപ്പറേറ്റ് കാര്യങ്ങൾക്കായുള്ള മന്ത്രാലയം, കമ്പനി രജിസ്ട്രാരുടെ ഓഫീസ്, ഔദ്യോഗിക ലിക്വിഡേറ്റർമാർ, കമ്പനി നിയമ ബോർഡ് തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ് ഇന്ത്യാഗവൺമെന്റ് കമ്പനി നിയമത്തിന്റെ വകുപ്പുകൾ നടപ്പാക്കുന്നത്. പുതിയ കമ്പനികളുടെ രജിസ്ട്രേഷൻ, നിലവിലുള്ള കമ്പനികളുടെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കമ്പനി രജിസ്ട്രാരാണ്.[1]
സ്വകാര്യ കമ്പനി ;-കുറഞ്ഞത് ഒരു ലക്ഷം രൂപ പണമടച്ച മൂലധനം ,അംഗങ്ങളുടെ എണ്ണം ഇരുനൂറ് ആയും ഓഹരികൾ കൈമാറാൽ പരിമിതപ്പെടുത്തിയിരികുന്നു.[2].രണ്ടോ അതിലധികമോ വ്യക്തികൾ ചേർന്നു സ്വകാര്യ കമ്പനി രൂപീകരികാം.[3].ഡയറക്ടർമാരുടെ എണ്ണം കുറഞ്ഞത് രണ്ട് പരമാവധി പതിനഞ്ചു ആയി പരിമിതപ്പെടുത്തിയിരികുന്നു.[4]
പൊതു കമ്പനി :-കുറഞ്ഞത് അഞ്ച് ലക്ഷം രൂപ പണമടച്ച മൂലധനമുള്ള സ്വകാര്യ കമ്പനിഅല്ലത്ത കമ്പനികൾ.[5].ഏഴോ അതിലധികമോ വ്യക്തികൾ ചേർന്നു പൊതു കമ്പനി രൂപീകരികാം.[3].ഡയറക്ടർമാരുടെ എണ്ണം കുറഞ്ഞത് മൂന്നു പരമാവധി പതിനഞ്ചു ആയി പരിമിതപ്പെടുത്തിയിരികുന്നു.[4]
ലിമിറ്റഡ് കമ്പനി:- ലിമിറ്റഡ് കമ്പനി പരമാവധി ബാദ്ധ്യത അംഗങ്ങളുടെ നിക്ഷേപിച്ച അല്ലെങ്കിൽ ഗ്യാരണ്ടി തുകയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്തം
[തിരുത്തുക]1000 കോടിയിലധികം വിറ്റ് വരവോ 500 കോടി രൂപ അറ്റാദായമോ 5 കോടിയിലധികം ലാഭമോ ഉള്ള കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ 2% കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി(Corporate Social Responsibility-CSR) ചെലവഴിക്കണം.[6]
അവലംബം
[തിരുത്തുക]- ↑ കമ്പനിനിയമം - വക്കീൽ നം.1 വെബ്സൈറ്റ്, archived from the original on 2012-12-15, retrieved 2012 ഡിസംബർ 21
{{citation}}
: Check date values in:|accessdate=
(help) - ↑ Section 68 of the Companies Act, 2013
- ↑ 3.0 3.1 Section 3 of the Companies Act, 2013
- ↑ 4.0 4.1 Section 149 of the Companies Act, 2013
- ↑ Section 71 of the Companies Act, 2013
- ↑ Section 135 of the Companies Act, 2013