ഇന്ത്യാസ് ഡോട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യാസ് ഡോട്ടർ
ഇന്ത്യാസ് ഡോട്ടർ
സംവിധാനംലെസ്‌ലി ഉഡ്വിൻ
രചനലെസ്‌ലി ഉഡ്വിൻ
റിലീസിങ് തീയതി2015
രാജ്യംയു.കെ
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം63 min

ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടർ. ലെസ്‌ലി ഉഡ്വിൻ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ലിംഗസമത്വം, പുരുഷമനോഭാവം തുടങ്ങിയവയൊക്കെ ചർച്ച ചെയ്യുന്നതാണ്.[1]വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്.

വിലക്ക്[തിരുത്തുക]

ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപഹസിച്ചുള്ള പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് ഡൽഹി പാട്യാലഹൗസ് കോടതി വിലക്കിയതിനെ തുടർന്ന് യു.കെ യിൽ മാത്രം ലഭ്യമാകുന്ന ബിബിസി ഫോർ ചാനലിൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ ചാനൽ അധികൃതർ തീരുമാനിച്ചിരുന്നു. രാജ്യാന്തര വനിതാദിനമായ മാർച്ച് 8ന് അഭിമുഖം സംപ്രേഷണം ചെയ്യാനായിരുന്നു ബി.ബി.സിയുടെ തീരുമാനം. ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ വിവാദ അഭിമുഖം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഡോക്യുമെന്ററിയ്‌ക്കെതിരെ ദൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.[2] പക്ഷെ വിലക്ക് നിലനിൽക്കെ തന്നെ നിരോധനം ലംഘിച്ച് യു.കെ അടക്കമുള്ള രാജ്യങ്ങളിൽ ഡോക്യുമെന്ററിയിലെ എട്ട് മിനിറ്റ് വരുന്ന വിവാദ അഭിമുഖം ബി.ബി.സി സംപ്രേഷണം ചെയ്തു. ഇതേത്തുടർന്ന് ചാനലിനെതിരെ കേന്ദ്രം നിയമനടപടി തുടങ്ങി. വിവാദ ഡോക്യുമെന്ററി യൂട്യൂബിലും അപ്ലോഡ് ചെയ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പിന്നീട് ഇത് യൂട്യൂബ് പിൻവലിച്ചു.[3]വൻതോതിലുള്ള ജനതാത്പര്യം കണക്കിലെടുത്താണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതെന്നാണ് ബി.ബി.സി.യുടെ വിശദീകരണം.

ഡൽഹി കൂട്ടബലാത്സംഗക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരിലൊരാളായ മുകേഷ് സിങ് ഡോക്യുമെന്ററിയുടെ ഭാഗമായ അഭിമുഖത്തിൽ പറയുന്നത് ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്തം പെൺകുട്ടിക്കുതന്നെയാണെന്നാണ്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=527980
  2. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womaninnews-article-527936
  3. "വിവാദ ബി ബി സി ഡോക്യുമെന്ററി യൂട്യൂബ് പിൻവലിച്ചു". www.mathrubhumi.com/. ശേഖരിച്ചത് 5 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യാസ്_ഡോട്ടർ&oldid=2674591" എന്ന താളിൽനിന്ന് ശേഖരിച്ചത്