ഉള്ളടക്കത്തിലേക്ക് പോവുക

ഇടമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോട്ടയം ജില്ലയിലെ പൂവരണി ഗ്രാമത്തിൽ മീനച്ചിൽ നദിയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ഇടമറ്റം. പാലായിൽനിന്ന് 6.5 കിലോമീറ്റർ (4.0 മൈൽ) തെക്കുകിഴക്കായും ഭരണങ്ങാനത്തുനിന്നും 3 കിലോമീറ്ററും ദൂരത്തിലുമാണ് ഇടമറ്റം ഗ്രാമം സ്ഥിതിചെയ്യുന്നത്. പൈകയിൽനിന്ന് ഇടമറ്റത്തേക്ക് 4 കിലോമീറ്ററുണ്ട്. ഇവിടെയാണ് പൊന്മല ദേവീക്ഷേത്രം, പുത്തൻ ശബരിമല ശാസ്താ ക്ഷേത്രം, പങ്കപ്പാട്ട് മഹാദേവ ക്ഷേത്രം, സെന്റ് മൈക്കിൾസ് ക്രിസ്ത്യൻ ദേവാലയം എന്നിവ സ്ഥിതി ചെയ്യുന്നത്. VKPM NSS TTI ,ശ്രീഭദ്രാ വിദ്യാനികേതൻ സ്കൂൾ, KTJM ഹൈസ്കൂൾ, KTTM LP സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയം, കൃഷിഭവൻ, പൂവരണി വില്ലേജ് ഓഫീസ് എന്നിവയും ഇവിടാണ് സ്ഥിതി ചെയ്യുന്നത്. അമ്പാരനിരപ്പേൽ, ഭരണങ്ങാനം, കിഴപ്പറയാർ, പൂവരണി, വിളക്കുമാടം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും. ഗ്രാമത്തിൽ ഒരു ആയുർവേദ ആശുപത്രിയും ഉണ്ട്. ഇടമറ്റത്തെ ഏറ്റവും പ്രധാനപ്പെട്ട പള്ളി സെന്റ് മൈക്കിൾസ് പള്ളിയാണ്. ഇടമറ്റത്ത് താമസിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്കും അപരിചിതർക്കും ഇവയെല്ലാം നല്ലൊരു അടയാളങ്ങളാണ്. തൊഴിൽപരമായി, മിക്ക നിവാസികളും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. ഗ്രാമത്തിലെ പ്രധാന കൃഷി റബ്ബറായതിനാൽ റബ്ബർ മരങ്ങൾ ഉൾപ്പെട്ട സമൃദ്ധമായ സസ്യജാലങ്ങളുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇടമറ്റം&oldid=4595153" എന്ന താളിൽനിന്ന് ശേഖരിച്ചത്