കൊട്ടുപാട്ട്
ദൃശ്യരൂപം
(ഇടനാടൻ പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആദിവാസി കലാരൂപമാണ് കൊട്ടുപാട്ട്. 'ഇടനാടൻ പാട്ട്' എന്നും ഇത് അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ ആദിവാസികൾക്കിടയിലാണ് ഈ നൃത്തരൂപം ഇന്ന് പ്രചാരത്തിമുള്ളത്.
അച്ഛെ / ഗുരുവിനെ വധിച്ചവരോട് പ്രതികാരം ചെയ്യാൻ പോകുന്നവർ പാടുന്ന പാട്ടാണിത് എന്നാണ് ഐതിഹ്യം. കുരുത്തോല കൊണ്ടുണ്ടാക്കിയ രൂപത്തിൽ പന്തം കൊളുത്തിവെച്ച് അതിന് ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്നു.
മരു, കരു, പറ, തുടി, എന്നീ വാദ്യങ്ങൾ നർത്തകർ ഉപയോഗിക്കുന്നു.