ഇച്ചുക്കെയുൽ ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ichkeul National Park
Vue matinale de la montagne dominant le parc Ichkeul.jpg
Ichkeul mountain
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Tunisia" does not exist
LocationTunisia
Nearest cityMateur
Coordinates37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667Coordinates: 37°10′0″N 9°40′0″E / 37.16667°N 9.66667°E / 37.16667; 9.66667
Area126 km²
Established1980
TypeNatural
Criteriax
Designated1980 (4th session)
Reference no.8
State Party ടുണീഷ്യ
RegionArab States
Endangered1996–2006

ഇച്ചുക്കെയുൽ തടാകം (Arabic: بحيرة اشكل‎‎) വടക്കൻ ടുണീഷ്യയിൽ, ബിസെർട്ടെ പട്ടണത്തിന് 20 കിലോമീറ്റർ (12 മൈൽ) ദൂരത്തിൽ, ആഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്തായി മെഡിറ്ററേനിയൻ കടലിലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. 

ഇച്ച്കെയുൽ ദേശീയോദ്യാനത്തിലെ നീർത്തടവും തടാകവും ഓരോ വർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികളുടെ ഇടക്കാല താവളമാണ്. ഈ തടാകമേഖല സന്ദർശിക്കുന്ന പക്ഷികളിൽ വാത്തകൾ, അരയന്നങ്ങൾ, കൊക്കുകൾ, പിങ്ക് ഫ്ലമിംഗോകൾ എന്നിവ ഉൾപ്പെടുന്നു.

തടാകത്തെ പരിപോഷിപ്പിക്കുന്ന നദികളിലെ അണക്കെട്ടിൻറെ നിർമ്മാണം തടാകങ്ങളുടെയും നീർത്തടപ്രദേശങ്ങളുടെയും പാരിസ്ഥിതിക തുലനതകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. അണക്കെട്ടുകൾ തടാകത്തിലേയ്ക്കും ചതുപ്പുകളിലേയ്ക്കുമുള്ള ശുദ്ധജലത്തിലെ പ്രവേശനത്തിനും ജലം ഉൾക്കൊള്ളാനുള്ള കഴിവിനും തടസ്സം സൃഷ്ടിക്കുന്നു. റീഡ്ബെഡ്സ്, സെഡ്ജസ് പോലെയുള്ള ശുദ്ധജല സസ്യങ്ങൾ ഇവിടെ അന്യം നിന്നു പോകുകയും പകരം ഉപ്പുജല സസ്യങ്ങൾ കുടിയേറുകയും ചെയ്യുന്നു.

ഈ മാറ്റങ്ങൾ കാരണമായി ദേശാടന പക്ഷികളുടെ എണ്ണം കുത്തനെ കുറയുവാൻ കാരണമായി. ഇവിടെ നിലനിന്നരുന്ന മിശ്രസസ്യങ്ങളെ ആശ്രയിച്ചായിരുന്നു ഇവയുടെ ആവാസവ്യവസ്ഥയും നിലനിന്നിരുന്നത്.

യുനെസ്കോയുടെ വെബ്സൈറ്റ് പ്രകാരം, ടുണീഷ്യൻ ഗവൺമെന്റ് ശുദ്ധജലം നിലനിർത്താനും ലവണത്വം കുറയ്ക്കാനും ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടതിനുശേഷം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ ഭീഷണിയിലുള്ള പ്രദേശങ്ങളിൽ നിന്ന് 2006 ൽ ഈ തടാകം നീക്കം ചെയ്യപ്പെട്ടു. എന്നിരുന്നാലും,  വേൾഡ് കൺസർവേഷൻ യൂണിയനിൽനിന്നുള്ള ചില റിപ്പോർട്ടുകൾ ഉപ്പുരസം അതിരുകടന്നുകഴിഞ്ഞുവെന്നും പുനരധിവാസത്തിനുള്ള സാധ്യത അതിവേഗം അപ്രത്യക്ഷമാകുമെന്നും സൂചിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇച്ചുക്കെയുൽ_ലേക്ക്&oldid=2554216" എന്ന താളിൽനിന്ന് ശേഖരിച്ചത്