ഇഗ്നാസ് തിർക്കി
ഇഗ്നേഷ്യസ് തിർക്കി (ഇഗ്നേസ്) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ്. അദ്ദേഹം ഫുൾ ബാക്ക് ആയിട്ടാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്.[1]
ഇന്ത്യൻ ആർമി നിയമിച്ച ഓഫീസറായി മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം ക്യാപ്റ്റൻ എന്ന റാങ്കിൽ പെടുന്നു.
മുൻകാലജീവിതം
[തിരുത്തുക]ഇഗ്നേസ് തിർക്കിയുടെ ചെറിയ സഹോദരൻ പ്രബോദ് തിർക്കി യും ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാണ്. റൗർക്കലയിലുള്ള പാൻപോഷ് സ്പോർട്ട്സ് ഹോസ്റ്റലിലാണ് അദ്ദേഹം പരിശീലനം നേടിയത്. അദ്ദേഹം ആർമിയിൽ ഓഫീസറായിരുന്നു.
കരിയർ
[തിരുത്തുക]2001 ഫെബ്രുവരിയിൽ കെയ്റോയിലെ അക്ബർ എൽ യോം ടൂർണമെന്റിൽ ബെൽജിയത്തിനെതിരെ നടന്ന കളിയിൽ അദ്ദേഹം ദേശീയതലത്തിൽ അരങ്ങേറ്റം നടത്തി. 2004 ൽ ഏഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ അംഗമായിരുന്നു അദ്ദേഹം. ഏഴാം സ്ഥാനത്താണ് അതിൽ ഇന്ത്യ എത്തിയത്. ക്ലബ് ഹോക്കിയിൽ ടിർക്കി സെർവീസസ് എന്ന ക്ലബിന് വേണ്ടി കളിച്ചു.
അദ്ദേഹം ഏറ്റവും നന്നായി ഓർമിക്കപ്പെടുന്നത് 2003 ഏഷ്യകപ്പിൽ അവസാന മിനുറ്റുകളിൽ കളി 2-2 എന്ന സമനിലയിൽ നിൽക്കുമ്പോൾ പാകിസ്താന്റെ സൊഹൈൽ അബ്ബാസിന്റെ കാലുകൾക്കിടയിലൂടെ നേടിയ ഗോളിലൂടെയാണ്. അത് വഴി ഇന്ത്യ ലീഡ് നേടുകയും തുടർന്ന് അവസാന നിമിഷത്തിൽ നാലാമത് ഗോൾ കൂടി നേടി ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ മാച്ച് ഇന്ത്യയുടെ ആദ്യ ഏഷ്യകപ്പ് സ്വർണ നേട്ടം ആയിരുന്നു.[2]
2001 മുരുഗപ്പ ഗോൾഡ് കപ്പിൽ വിജയഗോൾ നേടയത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നേട്ടമാണ്. അതിന് ശേഷം ഡിസംബർ 2002 ൽ ഹൈദരാബാദ് നടന്ന നാഷണൽ ഗെയിംസിലും അദ്ദേഹം ഗോൾ നേടി.
അവാർഡുകൾ
[തിരുത്തുക]S.No. | Awards | Year |
---|---|---|
1 | പത്മശ്രീ[3] | 2010 |
2 | അർജുന അവാർഡ് |
2009 |
3 | ഏകലവ്യ പുരസ്കാർ |
2003 |
4 | സെർവീസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ |
2004 |
References
[തിരുത്തുക]- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ignace Tirkey Orisports
- Ignace Tirkey profile
- "Ignace Tirkey". Sports-Reference.com. Sports Reference LLC. Retrieved 14 September 2013.