Jump to content

അമ്പാടി ഇക്കാവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇക്കാവമ്മ അമ്പാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്പാടി ഇക്കാവമ്മ
ജനനം1898 ജനുവരി 12
മരണം1980 ജനുവരി 30
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സാഹിത്യകാരി, വിവർത്തക

മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980).[1] തൃപ്പൂണിത്തുറയിൽ തെക്കെ അമ്പാടിവീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഭർത്താവ്.[2]

വിദ്യാഭ്യാസം

[തിരുത്തുക]

പ്രാഥമികവിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും,സെന്റ് തെരേസാസ് കോൺവെന്റിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടി ആയിരുന്നു.

സാഹിത്യരംഗത്ത്

[തിരുത്തുക]

ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം[3], ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.[4]

പ്രധാനകൃതികൾ

[തിരുത്തുക]
  • അനാസക്തിയോഗം (വിവർത്തനം)
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം)
  • ബാലകഥകൾ
  • ദിവാൻ ശങ്കരവാര്യർ
  • ശ്രീഹർഷൻ
  • ടോൾസ്റ്റോയി
  • നീതികഥകൾ
  • കുട്ടികളുടെ പൂങ്കാവനം
  • അശോകന്റെ ധർമലിപികൾ
  • വിവേകാനന്ദൻ
  • മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-29. Retrieved 2012-01-29.
  2. സർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. TVM.
  3. മാതൃഭൂമി,2008 മാർച്ച് 29, ശേഖരിച്ച തീയതി ജൂൺ 24 2008[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.keralasahityaakademi.org/ml_award.htm

പുറം കണ്ണികൾ

[തിരുത്തുക]

കല്ലേലി രാഘവൻപിള്ളയുടെ ലേഖനം Archived 2012-01-29 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=അമ്പാടി_ഇക്കാവമ്മ&oldid=3623477" എന്ന താളിൽനിന്ന് ശേഖരിച്ചത്