ഇകറ്റെറിന പെട്രോവ യോസിഫോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇകറ്റെറിന പെട്രോവ യോസിഫോവ
Ekaterina Petrova Yosifova receives the Ivan Nikolov award in 2010
Ekaterina Petrova Yosifova receives the Ivan Nikolov award in 2010
ജന്മനാമം
Екатерина Петрова Йосифова
ജനനം (1941-06-04) ജൂൺ 4, 1941  (82 വയസ്സ്)
ദേശീയതBulgarian
പഠിച്ച വിദ്യാലയംUniversity of Sofia
Genrespoetry, journalism

ബൾഗേറിയൻ വിദ്യാഭ്യാസ പ്രവർത്തകയും കവയിത്രിയും നാടക രചയിതാവും പത്രപ്രവർത്തകയുമാണ്[1] ഇകറ്റെറിന പെട്രോവ യോസിഫോവ (English: Ekaterina Petrova Yosifova (Bulgarian: Екатерина Петрова Йосифова).

ജീവചരിത്രം[തിരുത്തുക]

1941 ജൂൺ നാലിന്[2] ബൾഗേറിയയുടെ പടിഞ്ഞാറൻ പട്ടണമായ ക്യൂസ്റ്റെൻഡിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് റഷ്യൻ ഭാഷയിൽ ബിരുദം നേടി. ക്യൂസ്റ്റെൻഡിയിൽ ഒരു ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന യോസിഫോവ പിന്നീട് ഒരു ദിനപത്രത്തിന്റെ പത്രാധിപരമായി. സ്ട്രുമ എന്ന സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരുടെ ചുമതല വഹിച്ചു. 12 കവിതാ സമാഹരങ്ങൾ പുറത്തിറക്കി.

അംഗീകാരങ്ങൾ[തിരുത്തുക]

2010ൽ ദിസ് സ്‌നേക് എന്ന ഗ്രന്ഥത്തിന് നാഷണൽ ഇവാൻ നികോളോവ് അവാർഡ് ലഭിച്ചു[2].നിരവധി ദേശീയ അന്തർദേശീയ സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 • 1983ൽ ഹൗസ് ഫീൽഡ് എന്ന കവിതാ സമാഹാരത്തിനും 1993ൽ സസ്പീഷ്യൻ, 1994ൽ അൺനെസസറി ബിഹേവിയറിനും ദ യൂനിയൻ ഓഫ് ബൾഗേറിയൻ റൈറ്റേഴ്‌സ് വാർഷിക പുരസ്‌കാരം
 • 1998ൽ ലിറ്റിൽ പോയംസ് എന്ന കവിതാ സമാഹാരത്തിന് ദ അസോസിയേഷൻ ഓഫ് ബൾഗേറിയൻ റൈറ്റേഴ്‌സിന്റെ ബെസ്റ്റ് ബുക്ക് ഓഫ് ദ ഇയർ അവാർഡ്
 • 1999ൽ ഇവാൻ നികോളോവ് ലൈഫ് ടൈം അച്ചീവ്‌മെന്റ്
 • 2014ൽ നിക്കോളെ കാൻജേവ് അവാർഡ്‌

യോസിഫോവയുടെ കവിതകൾ മാസിഡോണിയൻ, ഹങ്കറി, സ്ലോവേനിയ എന്നിവയടക്കം ഒരു ഡസനിലധികം ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • 1969 – Kuso patuvane (Short travel)
 • 1972 – Noshtem ide vyatar (Wind is coming at night)
 • 1978 – Posveshtenie (Dedication)
 • 1983 – Kushta v poleto (House in the field)
 • 1987 – Imena (Names)
 • 1993 – Podozrenia (Suspicions)
 • 1994 – Nenuzhno povedenie (Useless conduct)
 • 1998 – Malko stihotvorenia (Few poems)
 • 2001 – Nishto novo (100 stihotvorenia) (Nothing new: 100 poems)
 • 2004 – Nagore nadolu (Up and down)
 • 2006 – Ratse (Hands)
 • 2010 – Tazi zmiya (This snake)
 • 2014 – Tunka knizhka (Slim booklet)

ഇംഗ്ലീഷ് കൃതികൾ[തിരുത്തുക]

 • Windows on the Black Sea (1992)
 • Clay and Star (1992)
 • The Manyvoiced Wave: Contemporary Women Poets of Bulgaria, Translators Tsvetelina Ganeva; Richard Scorza, Samkaleen Prakashan, 1999, ISBN 9788170831532
 • An Anthology of Contemporary Poetry (1994)[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 Miller, Jane Eldridge (2001). Who's who in Contemporary Women's Writing. pp. 354–55. ISBN 0415159806.
 2. 2.0 2.1 "Meet a Bulgarian Poet: Ekaterina Yosifova". Accents Publishing.