ഇകറ്റെറിന കറബഷേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ekaterina Karabasheva
EkaterinaKarabasheva.jpg
ജനനം (1989-08-19) 19 ഓഗസ്റ്റ് 1989  (31 വയസ്സ്)
ദേശീയതBulgarian
തൊഴിൽPoet

പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് ഇകറ്റെറിന കറബഷേവ (English: Ekaterina Karabasheva (Bulgarian: Екатерина Карабашева)[1]

ജീവിത രേഖ[തിരുത്തുക]

1989 ഓഗസ്റ്റ് 19ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സ്‌പേസ് 1999 എന്ന പേരിൽ നടന്ന ചിൽഡ്രൻ കോംപിറ്റിഷനിൽ വിജയിയായിരുന്നു. ഇന്റർനാഷണൽ ചിൽഡ്രൻ ഹൈകു കോംപിറ്റിഷൻ-2003 വിജയിയായിട്ടുണ്ട്. സ്പാർക്ൾസ് 2004 എന്ന പേരിൽ നടന്ന നാഷണൽ ചിൽഡ്രൻ സാഹിത്യ മത്സരത്തിൽ വിജയി. വിത്തൗട്ട് സ്‌മോക് -2004 വാർഷിക മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.

പ്രസിദ്ധീക്രതമായ രചനകൾ[തിരുത്തുക]

നിരവധി ബൾഗേറിയൻ സാഹിത്യ മാഗസിനുകളിലും റൊമാനിയൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചു. ഓൺ ദ എഡ്ജ് ഓഫ് എർത്ത് എന്ന കൃതിയാണ് ആദ്യ പുസ്തകം. ഈ ഗ്രന്ഥം 2005ലെ സൗത്ത് സ്പ്രിങ് ദേശീയ പുരസ്‌കാരം നേടി. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, റൊമാനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലേക്ക് ഇവരുടെ കവിതകളും ചെറുകഥകളും വിവർത്തനം ചെയ്തിട്ടുണ്ട്.

അംഗീകാരങ്ങൾ[തിരുത്തുക]

മൈ ന്യു ഫൈവ് പോയംസ് എന്ന കവിതക്ക് 2006ൽ നാഷണൽ ലിറ്ററേച്ചർ മത്സരത്തിൽ പുരസ്‌കാരം ലഭിച്ചു. ഇംഗ്ലീഷ് പോയിറ്ററി സൊസൈറ്റി അംഗമാണ് ഇകറ്റെറിന[2]. 2007ൽ യുവ എഴുത്തുകാർക്കുള്ള അന്താരാഷ്ട്ര മത്സരത്തിൽ വിജയിയായിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Marshall Cavendish Corporation (2009), World and Its Peoples, World and Its Peoples: Europe, 11, Marshall Cavendish, p. 1492, ISBN 0-7614-7883-3 Cite has empty unknown parameters: |laydate=, |coauthors=, |editorn-link=, |nopp=, |separator=, |laysummary=, |month=, |editorn-first=, |doi_inactivedate=, |chapterurl=, |editorn=, |author-separator=, |lastauthoramp=, and |editorn-last= (help)
  2. "EKATERINA'S WORLD", by Lucy Cooper. Vagabond, Bulgaria's English monthly. Retrieved Feb 1, 2011.
"https://ml.wikipedia.org/w/index.php?title=ഇകറ്റെറിന_കറബഷേവ&oldid=2787435" എന്ന താളിൽനിന്ന് ശേഖരിച്ചത്