ഇംപെക്സ്
കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് കമ്പനിയാണ് ഇംപെക്‌സ്. മലപ്പുറത്തെ മഞ്ചേരിയിലായിരുന്നു ഇതിന്റെ തുടക്കം. ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച ഇൻവെർട്ടർ ഉൽപന്നങ്ങളുടെ കച്ചവടമായിരുന്നു ഇംപെക്സിന്റെ തുടക്കം. പിന്നീട് രാജ്യത്തിനകത്തും പുറത്തും നിർമ്മാണ കേന്ദ്രങ്ങളും വിൽപന ശാലകളുമുള്ള വലിയ വ്യാപാര ശൃംഖലയായി ഇംപെക്‌സ് വളർന്നു. [1] ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾ പരാതി അറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിൽപനാനന്തര സേവനമാണ് ഇംപെക്‌സിനെ ജനകീയമാക്കിയത്.
തുടക്കം
[തിരുത്തുക]1996 മെയ് 8 ന് ആരംഭിച്ച കമ്പനി, ചെറിയ യുപിഎസ് നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഒരു രാജ്യാന്തര കമ്പനിയായി ഇംപെക്‌സ് വളർന്നത്. [2] ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണിയിലെ മുൻനിര ബ്രാന്റാണ് ഇപ്പോള് ഇംപെക്‌സ്. ഇംപെക്സിന്റെ എം.ഡി മഞ്ചേരി സ്വദേശിയായ സി. നുവൈസ് ആണ്. യുപിഎസ് വിൽപനയിൽ തുടങ്ങി ഇൻഡക്‌ഷൻ കുക്കർ നിർമ്മാണം പിന്നിട്ട്, കേരളത്തിൽ സ്വന്തമായി എൽഇഡി ടിവി നിർമ്മാണശാല വരെ എത്തിനിൽക്കുന്നു ഇംപെക്സ് ഇന്ന്. [3]
ഉൽപ്പാദനം
[തിരുത്തുക]ചൈനയിലാണ് ഉൽപന്നങ്ങളുടെ പ്രധാന നിർമ്മാണ കേന്ദ്രം. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും നിർമ്മാണ യൂണിറ്റുകളുണ്ട്. ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാന വിപണി. ബെംഗളൂരു പ്ലാന്റിൽ പ്രതിദിനം 3500 പ്രഷർ കുക്കറുകളും 5000 നോൺസ്റ്റിക് പാത്രങ്ങളും നിർമ്മിക്കുന്നു. അത്യാധുനിക ഓട്ടമേറ്റഡ്, റോബോട്ടിക് സംവിധാനങ്ങളുള്ള രാജ്യത്തെ അഞ്ച് നോൺസ്റ്റിക്‌വെയർ – പ്രഷർ കുക്കർ ഉൽപാദന പ്ലാന്റുകളിലൊന്നാണ് ഇത്. കൊച്ചിയിൽ എൽഇഡി ടിവി പ്ലാന്റും ഗ്യാസ് സ്റ്റൗ ഫാക്ടറിയുമുണ്ട്. കൊച്ചിയിലെ ടിവി പ്ലാന്റിന്റെ പ്രതിദിന ഉൽപാദനം 1500 എൽഇഡി ടിവികളാണ്. കേരളത്തിൽ മാത്രം 3000 ഡീലർമാർ ഇംപെക്സിനുണ്ട്.
ഉൽപ്പന്നങ്ങൾ
[തിരുത്തുക]ഉൽപന്നങ്ങളെ കിച്ചൻ അപ്ലയൻസസ്, ഹോം എന്റർടെയിൻമെന്റ്, ഹൗസ്ഹോൾഡ് അപ്ലയൻസസ്, പേഴ്സനൽ അപ്ലയൻസസ് എന്നിങ്ങനെ നാലായി തിരിക്കാം. മൊബൈൽ ബ്ലൂടൂത്ത് സ്പീക്കർ മുതൽ സ്മാർട്ട് അൾട്രാ എച്ച്ഡി ടിവി വരെയും പെഡസ്ട്രൽ ഫാൻ മുതൽ സ്മാർട്ട് എസി വരെയും ഇസ്തിരിപ്പെട്ടി മുതൽ ചിമ്നി വരെയും ട്രിമ്മർ മുതൽ സ്ട്രൈറ്റ്നർ വരെയുമുള്ള ഉൽപന്നങ്ങൾ. [4]
വിപണിയിലെ വിജയം
[തിരുത്തുക]ഓൺലൈൻ സ്റ്റോറുകളിൽ വിശ്വാസ്യതയും സേവനവും വഴി ‘ഗോൾഡ് സെല്ലർ’ പദവിയിൽ ഇംപെക്സ് എത്തി. ചില പോർടലുകളുടെ ആകെ ഇലക്ട്രോണിക് അപ്ലയൻസസ് വിൽപനയുടെ 20 ശതമാനവും ഇംപെക്സ് ഉൽപനങ്ങളാണ്. മികച്ച വിൽപനാനന്തര സേവനം വഴിയാണ് ഇംപെക്സ് വിപണി പിടിച്ചടക്കിയത്. വിപണിയുള്ളിടങ്ങളിലെല്ലാം തുടർസേവനത്തിനായി കലക്‌ഷൻ സെന്ററുകളും 24 മണിക്കൂറിനകം സേവനവുമായി മികച്ച സർവീസ് ശൃംഖലയൊരുക്കാൻ തുടക്കത്തിലേ ശ്രദ്ധിച്ചു. കേരളത്തിൽ മാത്രം 25 സേവന കേന്ദ്രങ്ങളും 400 ജീവനക്കാരും കമ്പനിക്കുണ്ട്. രാജ്യാന്തര ബ്രാൻഡുകളിലുണ്ടായിരുന്ന ഗുണമേന്മാ എൻജിനീയർമാരാണ് ഇപ്പോൾ ഇംപെക്സിനൊപ്പമുള്ളത്.
അവലംബം
[തിരുത്തുക]- ↑ https://www.indiamart.com/company/1454579/aboutus.html
- ↑ https://www.zaubacorp.com/company/IMPEX-ELECTRONICS-PRIVATE-LIMITED/U32209GJ1996PTC029552
- ↑ https://www.indiamart.com/company/1454579/aboutus.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.