ആൽക്കീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏറ്റവും ലളിതമായ ആൽക്കീനായ എഥിലീന്റെ 3ഡി മാതൃക

ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു.[1] ഒലിഫിനുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ ഹൈഡ്രോകാർബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം.[2]

ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങൾ സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല.[2]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു


"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=2319622" എന്ന താളിൽനിന്ന് ശേഖരിച്ചത്