ആൽക്കലൈൻ ഹൈഡ്രോളിസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൃതദേഹം ദഹിപ്പിക്കുന്നതിനുപകരമായി ജലത്തിൽ അലിയിച്ചു കളയുന്ന പ്രക്രിയയാണ് ആൽക്കലൈൻ ഹൈഡ്രോളിസിസ്. ദഹിപ്പിക്കൽ രീതി അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നതിനാൽ ഈ രീതി ഒരു പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര മാർഗമാണ്. ചൂടും മർദവും കൂടുതലുള്ള ക്ഷാരജലത്തിൽ മൃതദേഹം അലിയിക്കുകയാണ് ഈ പ്രവർത്തിയിലൂടെ നടത്തുന്നത്.

രീതി[തിരുത്തുക]

പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് ലയിപ്പിച്ച ജലമാണ് ആൽക്കലൈൻ ഹൈഡ്രോളിസിസ് നടത്തുവാനായി ഉപയോഗിക്കുന്നത്[1]. അന്തരീക്ഷ മർദ്ദത്തിന്റെ പത്തിരട്ടി മർദ്ദത്തിൽ 180 ഡിഗ്രി താപനിലയിലാണ് ഇത് സൂക്ഷിക്കുന്നത്. ഏകദേശം രണ്ടര മൂന്നുമണിക്കൂർ ശവശരീരം ഈ ജലത്തിൽ നിക്ഷേപിച്ചാൽ ശരീര കലകൾ പൂർണമായി വിഘടിക്കപ്പെട്ട് അസ്ഥികൾ മാത്രം ബാക്കിയാകുന്നു. ഈ അസ്ഥികൾ പുറത്തെടുത്തു പൊടിച്ച് ചാരമാക്കി മാറ്റുന്നു. പ്രവർത്തന ഫലമായി അവശേഷിക്കുന്ന ജലം ഡി.എൻ.എ. യുടെ അംശം പോലുമില്ലാതെ ശുദ്ധമായിരിക്കും.

ആദ്യ യൂണിറ്റ്[തിരുത്തുക]

ഫ്‌ളോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലുള്ള ആൻഡേഴ്‌സൺ മക് ക്വീൻ ശ്മശാനത്തിലാണ് ആദ്യ യൂണിറ്റ് സ്ഥാപിച്ചത്[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആൽക്കലൈൻ_ഹൈഡ്രോളിസിസ്&oldid=1699749" എന്ന താളിൽനിന്നു ശേഖരിച്ചത്