ആർ. കരുണാകരൻ
ഈ ലേഖനത്തിന് പ്രധാന ഭാഗം ഇല്ല. (2022 ജൂലൈ) |
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊട്ടാരക്കര ഇടക്കിടം ഗ്രാമത്തിൽ 1927 ൽ ജനിച്ചു. അച്ഛൻ കെ.രാമൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1951 ൽ അദ്വൈതവേദാന്തത്തിൽ ശിരോമണിപരീക്ഷ പാസായി. കേരള സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ സമ്പാദിച്ചു. പട്ടാമ്പിയിലും തിരുവനന്തപുരത്തും സംസ്കൃത കോളേജുകളിൽ വേദാന്ത പ്രൊഫസറും ആക്ടിങ്ങ് പ്രിൻസിപ്പളുമായി സേവനമനുഷ്ഠിച്ചു. തിരുപ്പതിയിലും പുരിയിലും കേന്ദ്രീയ സംസ്കൃത വിദ്യാപീഠങ്ങളിൽ പ്രിൻസിപ്പളായും കേരള സർവ്വകലാശാല സംസ്കൃതം വകുപ്പിൽ പ്രൊഫസറായും കേരള യൂണിവേഴ്സിറ്റി വേദാന്ത പഠനകേന്ദ്രത്തിൻ്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.
കൃതികൾ
[തിരുത്തുക]The concept of Sath in Adwatavedantha, ശ്രീനാരായണ ഗുരുവിൻ്റെ ദർശനമാലയുടെ ഇംഗ്ലീഷ് - ഹിന്ദി - മലയാള വ്യാഖ്യാനം, വേദാന്തദർശനം തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.
ഇടക്കിടം ശ്രീശങ്കരവിദ്യാപീഠത്തിൻ്റെ
രക്ഷാധികാരിയായിരുന്ന ഇദ്ദേഹത്തിന് വിശ്വസംസ്കൃതപ്രതിഷ്ഠാനം കോട്ടക്കൽ നടന്ന വാർഷിക സമ്മേളനത്തിൽ പണ്ഡിതരത്നം നൽകി ആദരിച്ചു.
- ↑ കേരളസംസ്കൃതവിജ്ഞാനകോശം - ഡോ.പൂവറ്റൂർ. എൻ. രാമകൃഷ്ണപിള്ള, കറൻ്റ് ബുക്സ് ഫെബ്രുവരി 2006