ആർ.കെ. ശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ.കെ. ശേഖർ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംചെന്നൈ
തൊഴിൽ(കൾ)സംഗീത സംവിധായകൻ, Music Arranger
ഉപകരണ(ങ്ങൾ)ഹാർമോണിയം
വർഷങ്ങളായി സജീവം1964 – 1976

രാജഗോപാൽ കുലശേഖർ (ആർ.കെ. ശേഖർ; 1933 ജൂൺ 21 – 1976 സെപ്റ്റംബർ 30) മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനായിരുന്നു. 23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു. ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്‌മാൻ മകനാണ്.[1]

ജീവിതരേഖ[തിരുത്തുക]

ചെന്നൈക്കടുത്ത് കിഴാനൂരില് 1933 ജൂൺ 21ന് ജനിച്ചു.[2] പിന്നീടങ്ങോട്ട് 22 സിന ടാക്സികാർ, യുദ്ധഭൂമി, തിരുവാഭരണം, താമരഭരണി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തലസംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1977ലെ ചോറ്റാനിക്കര അമ്മയായിരുന്നു അവസാന സിനിമ. ഈ സിനിമ റിലീസായ ദിവസം തന്നെയായിരുന്നു ശേഖറിന്റെ മരണം,[അവലംബം ആവശ്യമാണ്] നാൽപ്പത്തിമൂന്നാം വയസിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. ref>"Rahman: I was forced to become a musician"</ref>

കുടുംബം[തിരുത്തുക]

മുപ്പത്തൊന്നാം വയസിൽ വിവാഹം. ഭാര്യ കസ്തൂരി. റഹ്‌മാനുൾപ്പെടെ നാലു മക്കൾ. മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ശേഖറിന്റെ മരണശേഷം ഇസ്‌ലാം മതം സ്വീകരിച്ച കസ്തൂരി തന്റെ പേര് കരീമാ ബീഗം എന്നാക്കി. ദിലീപ് എന്നായിരുന്നു ഇസ്ലാം മതം സ്വീകരിക്കും മുമ്പ് റഹ്മാന്റെ പേര്.

അവലംബം[തിരുത്തുക]

  1. ""The 2011 Oscar Race: TIME Picks the Winners"". മൂലതാളിൽ നിന്നും 2013-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-06.
  2. "ഒരച്ഛൻ വിജയിച്ചുകൊണ്ടേയിരിക്കുന്നു"[പ്രവർത്തിക്കാത്ത കണ്ണി]>""Pazhassiraja 1964"". മൂലതാളിൽ നിന്നും 2011-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-06.



"https://ml.wikipedia.org/w/index.php?title=ആർ.കെ._ശേഖർ&oldid=3850985" എന്ന താളിൽനിന്ന് ശേഖരിച്ചത്