Jump to content

ആർതർ നിക്കോളെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജർമ്മൻ ജൂത ഇന്റേർണിസ്റ്റായിരുന്നു ആർതർ നിക്കോളെയർ (4 ഫെബ്രുവരി 1862 - 29 ഓഗസ്റ്റ് 1942). ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അങ്ങേയറ്റം മാരകമായ ടെറ്റനസിന് ഒരു പ്രതിവിധി കണ്ടെത്തിയതിലൂടെയാണ് അദ്ദേഹം ഏറ്റവും പ്രശസ്തനായത്. ഗോട്ടിൻജൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ ഫിസിഷ്യനായിരുന്ന അദ്ദേഹം പിന്നീട് ബെർലിനിലേക്ക് മാറി. 1921-ൽ ചാരിറ്റെ ഇന്റേണൽ മെഡിസിന്റെ അസാധാരണ പ്രൊഫസറായി അദ്ദേഹം നിയമിതനായി. 1933ൽ നാസികൾ, ജൂതന്മാർ സിവിൽ സർവീസ് നടത്തുന്നത് നിയമവിരുദ്ധമാക്കുന്ന നിയമങ്ങൾ പാസാക്കിയപ്പോൾ, അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്തു. 1942ൽ തെരേസിയൻസ്റ്റാഡ് തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തപ്പെടുകയാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്തു. 

ശാസ്ത്രീയ സംഭാവനകൾ

[തിരുത്തുക]

ഗോട്ടിൻജനിലെ കാൾ ഫ്ലൂഗിന്റെ സഹായിയെന്ന നിലയിൽ, 1884-ൽ, ടെറ്റനസിന് കാരണമാകുന്ന ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയെ നിക്കോളെയർ കണ്ടെത്തി.

മൂത്രത്തിലെ അണുബാധകൾ ചികിത്സിക്കാൻ ഹെക്സാമെഥൈൽ എൻടെട്രാമിൻ (യുറോട്രോപിൻ) ആദ്യമായി ഉപയോഗിച്ചത് നിക്കോളെയർ ആണ്.[1]

അവലംബം

[തിരുത്തുക]
  1. Dr. Wilhelm Foerst (Hrsg.): Ullmanns Encyklopädie der technischen Chemie. Urban & Schwarzberg München-Berlin 1954, 3. Aufl. Bd. 5 S.229.
"https://ml.wikipedia.org/w/index.php?title=ആർതർ_നിക്കോളെയർ&oldid=4090482" എന്ന താളിൽനിന്ന് ശേഖരിച്ചത്