ആഷെർമാൻസ് സിൻഡ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഷെർമാൻസ് സിൻഡ്രോം എന്നത് സ്ത്രീകളിൽ ഗർഭാശയത്തിലോ യോനീഗളത്തിലോ വടുക്കൾ ഉണ്ടാവുന്ന ആർജ്ജിതമായ അവസ്ഥയാണ്.[1] ഇംഗ്ലീഷ്:Asherman's syndrome (AS) . ഗർഭപാത്രത്തിൽ പലയളവിലുള്ള വടുക്കൾ ( സ്കാർ) കാണപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ഗർഭാശയ ഭിത്തികൾ തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഇത് അമിത രക്തസ്രാവത്തിനും വന്ധ്യതയ്ക്കും പ്ലാസെന്റയുടെ പ്രശ്നങ്ങൾക്കും കാരണമായേക്കാം. 1894 ൽ ഹെൻറി ഫ്രിഷ് എന്നയാൾ ഈ അവസ്ഥയെപ്പറ്റി ആദ്യമായി വിവരിച്ചു എങ്കിലും 54 വർഷത്തിനു ശേഷം ജോസഫ് ആഷെർമാൻ ഇതിനെക്കുറിച്ച് കൂടുതൽ വിവരണം നടത്തിയതിനു ശേഷമാണ് ഇത് കൂടുതലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [2] യൂട്ടറൈൻ/സെർവിക്കൽ അറ്റ്രീഷ്യ, ട്രോമാറ്റിക് യൂട്ടറൈൻ അട്രോഫി, സ്ക്ലീറോട്ടിക് എൻഡോമെട്രിയം, എൻഡോമെട്രിയൻ സ്ക്ലീറോസിസ് എന്നിങ്ങനെയും പേരുകൾ ഉണ്ട്. [3]

കാരണങ്ങൾ[തിരുത്തുക]

കാരണങ്ങൾ പലതാണ്. മയോമെക്റ്റമി, സി സെക്ഷൻ തുടങ്ങിയ ശസ്ത്രക്രിയകൾ, അണുബാധ, പ്രായം, ജനനേന്ദ്രിയങ്ങളുടെ ടി.ബി., അമിതവണ്ണം എന്നിവ അപകട സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. ജനിതക കാരണങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ട്. വയറിലെ അണുബാധയും മറ്റു ശസ്ത്രക്രിയകളും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [4] ശസ്ത്രക്രിയ ചെയ്യാത്ത ഗർഭം ധരിക്കാത്ത സ്ത്രീകളിലും ആഷെർമാൻ സിൻഡ്രോം കണ്ടുവരുന്നുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് വിരളമാണെങ്കിലും ക്ഷയരോഗത്തിന്റെ സാന്നിധ്യം മൂലം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. [5]

റഫറൻസുകൾ[തിരുത്തുക]

  1. Smikle C, Yarrarapu SC, Khetarpal S (2018). "Asherman Syndrome". StatPearls. Treasure Island (FL): StatPearls Publishing. PMID 28846336.
  2. Conforti A, Alviggi C, Mollo A, De Placido G, Magos A (December 2013). "The management of Asherman syndrome: a review of literature". Reproductive Biology and Endocrinology. 11: 118. doi:10.1186/1477-7827-11-118. PMC 3880005. PMID 24373209.{{cite journal}}: CS1 maint: unflagged free DOI (link)
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Palter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Asherman syndrome". MedlinePlus Medical Encyclopedia. National Library of Medicine, National Institutes of Health, U.S. Department of Health and Human Services.
  5. Sharma JB, Roy KK, Pushparaj M, Gupta N, Jain SK, Malhotra N, Mittal S (January 2008). "Genital tuberculosis: an important cause of Asherman's syndrome in India". Archives of Gynecology and Obstetrics. 277 (1): 37–41. doi:10.1007/s00404-007-0419-0. PMID 17653564. S2CID 23594142.

ഫലകം:Female diseases of the pelvis and genitals

"https://ml.wikipedia.org/w/index.php?title=ആഷെർമാൻസ്_സിൻഡ്രോം&oldid=3835123" എന്ന താളിൽനിന്ന് ശേഖരിച്ചത്