ആശാറാം ബാപ്പു
ആശാറാം | |
---|---|
![]() ആശാറാം | |
ജനനം | അസുമൽ സിരുമലാനി 17 ഏപ്രിൽ 1941 ബിരാനി, ബ്രിട്ടീഷ് ഇന്ത്യ |
ഭവനം | അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
ജീവിത പങ്കാളി(കൾ) | ലക്ഷ്മി ദേവി |
കുട്ടി(കൾ) | നാരായൺ പ്രേം സായി (മകൻ) ഭാരതി ദേവി (മകൾ) |
മാതാപിതാക്കൾ | മെഞിബ (മാതാവ്) തൗമൽ സിരുമലാനി (പിതാവ്) |
വെബ്സൈറ്റ് | www.ashram.org |
ആശാറാം ബാപ്പു എന്നറിയപ്പെടുന്ന ആശാറാമിന്റെ പേര് അസുമൽ തൗമൽ ഹർപലനി എന്നാണ്. അസുമൽ സിരുമലാനി എന്നും പേരുണ്ട്. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ആശാറാം പ്രചരിപ്പിക്കുന്നത് ഒരു സുപ്രീം കോൺഷ്യസ്, ഭക്തിയോഗ, ഞ്ജാനയോഗ, കർമ്മ യോഗ എന്നിവയാണ്.
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1941 ഏപ്രിൽ 17 ന് ബ്രിട്ടീഷ് ഇന്ത്യയിലെ നവാബ്‌ഷാ ജില്ലയിൽ (ഇന്നത്തെ പാകിസ്താനിൽ) ബിരാനി ഗ്രാമത്തിൽ തൗമൽ സിരുമലാനി - മെഞിബ ദമ്പതികളുടെ മകനായി ജനിച്ച്. സിരുമലാനിയുടെ കുടുംബം ഇന്ത്യ-പാകിസ്താൻ വിഭജനത്തോടെ അന്നത്തെ ബോംബെ സംസ്ഥാനത്തിലുള്ള അഹമദാബാദിൽ (ഇന്നത്തെ ഗുജറാത്തിൽ) താമസമാക്കി. ആശാറാമിന്റെ പിതാവ് വളരെ നേരത്തെ മരിച്ചു പോയതിനാൽ, പിന്നീട് ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്‌തിട്ടുണ്ട്. പിന്നീട് അമ്മയിൽ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി ആശ്രമങ്ങൾ സ്ഥാപിക്കുകയാണുണ്ടായത്.
ആശ്രമങ്ങൾ[തിരുത്തുക]
ധ്യാനഗുരു, ആത്മീയ നേതാവ്, മനുഷ്യ ദൈവം എന്നൊക്കെയറിയപ്പെടുന്ന ആശാറാമിന് ലക്ഷക്കണക്കിന് ശിഷ്യശമ്പത്തും 15 രാജ്യങ്ങളിലായി 450-ലേറെ ആശ്രമങ്ങളുണ്ട്. ബാപ്പുവിന് ഇന്ത്യയിൽ തന്നെ 50 ആശ്രമങ്ങളുണ്ട്. 4,500 കോടിയിലേറെ സ്വത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ [1]
1970-ൽ ഗുജറാത്തിലെ നവസാരി വില്ലേജിൽ ഭൈരവി ഗ്രാമത്തിൽ ഗുജറാത്ത് സർക്കാർ അനുവദിച്ച 10 ഏക്കർ (4 ഹെക്ടർ) സ്ഥലത്ത് ആദ്യത്തെ ആശ്രമം പണിത് ആശാറം ബാപ്പു എന്ന പേര് സ്വീകരിച്ചു. അതിനുശേഷം വീട് ഉപേക്ഷിച്ച് പോയ ആശാറാം സ്വാമി ലിലാഷായുടെ വൃന്ദാവൻ ആശ്രമത്തിലെത്തുന്നതുവരെ രാജ്യത്തുടനീളം സഞ്ചരിക്കുകയായിരുന്നു.
ആശാറാം നടത്തുന്ന സത്‌സംഗ് പരിപടികളിൽ അനുയായികൾ അദ്ദേഹത്തിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്യാറുണ്ട്. 2001-ൽ അഹമ്മദാബദിൽ അദ്ദേഹം നടത്തിയ സത്‌സംഗ് പരിപാടിയിൽ 20000 കുട്ടികൾ പങ്കെടുത്തു. 2012 ആഗസ്റ്റിൽ ഒരു കോളേജിലെ പ്രഭാഷണത്തിനായി ഹെലികോപ്റ്ററിൽ ഗോദ്രയിൽ ലാൻഡ് ചെയ്യുമ്പോൾ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെങ്കിലും ആശാറാമും പൈലറ്റും കൂടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും രക്ഷപ്പെട്ടു.
ഭൂമി കയ്യേറ്റങ്ങളും വിവാദങ്ങളും[തിരുത്തുക]
- ഗുജറാത്ത് സർക്കാർ നൽകിയ പത്ത് ഏക്കർ സ്ഥലത്തിനോട് ചേർന്ന് 6 ഏക്കർ സ്ഥലം ആശ്രമം നിയമവിരുദ്ധമായി കയ്യേറിയത് ഗ്രാമവാസികളുടെ പ്രതിഷേധത്തിന് കാരണമായി. ഗ്രാമവാസികൾ നൽകിയ പരാതിയെ തുടർന്ന് അധികാരികൾ നൽകിയ നോട്ടിസുകളെയെല്ലാം ആശ്രമം അവഗണിച്ചു. അതിനുശേഷം ജില്ലാ അധികാരികൾ പോലിസിന്റെ സഹായത്തോടെ സർക്കാർ ഭൂമിയിൽ കടന്നുകയറിയത് ഒഴിപ്പിച്ചെടുക്കുകയാണുണ്ടായത്.
- 2001-ൽ മധ്യപ്രദേശിലെ രത്‌ലം എന്ന പ്രദേശത്തുള്ള മംഗല്യ അമ്പലത്തിൽ 11 ദിവസം സത്‌സംഗ് നടത്തുന്നതിന് യോഗ വേദാന്ത സമിതിക്ക് അനുവാദം നൽകിയിരുന്നു. പരിപാടിക്ക് ശേഷം അമ്പലം വിട്ടൊഴിയാതെ 100 ഏക്കർ സ്ഥലം കൈവശം വെച്ചിരുന്നതും വിവാദമായി.
- സർക്കാർ ഭൂമി പത്ത് വർഷമായി കയ്യേറി സ്ഥാപിച്ച ആശ്രമം നാസിക് മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കി.
- 2008-ൽ അഹമ്മദാബാദിലെ ആശ്രമത്തിൽ രണ്ട് ആണ്കുടട്ടികൾ കൊല്ലപ്പെട്ടതും വൻ വിവാദമായി. വൻ ജനരോഷം ഉണ്ടായതോടെ സര്ക്കാാർ പ്രത്യേക കമ്മിഷൻ രൂപീകരിച്ചു. കമ്മിഷനു മുന്നിൽ ആശാറാമിനെതിരേ തെളിവു നല്കികയ മറ്റൊരു ശിഷ്യൻ പിന്നീട് അഹമ്മദാബാദിൽ വച്ചു വെടിയേറ്റു.
- 2009-ൽ മധ്യപ്രദേശിൽ സർക്കാർ വക 700 കോടി രൂപ വില മതിക്കുന്ന 200 ഏക്കർ ഭൂമി കൈയേറിയത് വിവാദമായി.
- 2012-ൽ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിർഭയ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശാറാം നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. ആക്രമിക്കാൻ വരുന്ന പുരുഷന്റെ കൈയിൽ പിടിച്ച് താങ്കൾ എന്റെ സഹോദരനാണെന്നും ആക്രമിക്കരുതെന്നും അപേക്ഷിച്ചിരുന്നെങ്കിൽ ആക്രമിക്കപ്പെടില്ലായിരുന്നെന്നും അതുകൊണ്ട് ആ പെൺകുട്ടിയും കുറ്റക്കാരിയാണെന്നായിരുന്നു ആശാറാമിന്റെ പ്രസ്‌താവന. ആശാറാമിന്റെ പ്രസ്താവനെയെ വളച്ചൊടിച്ചതാണെന്നാണ് ആശാറാമിന്റെ നിലപാട്. മുൻപ്രസ്താവന വിവാദമായപ്പോൾ മാധ്യമങ്ങളും വിമർശകരും കുരയ്ക്കും പട്ടികളാണെന്നും, പട്ടികൾ കുരച്ചാലും ആനയെ ഒന്നും ചെയ്യാനാകില്ലെന്നും ആശാറാം പറഞ്ഞതും വിവാദമായി. [2]
ലൈംഗികതിക്രമ കേസ്[തിരുത്തുക]
ജോധ്പൂർ ലൈംഗികതിക്രമ കേസ്[തിരുത്തുക]
രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന ആശാറാമിന്റെ തന്നെ ശിഷ്യനായ പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2013 ആഗസ്റ്റ് 15 ന് ആശാറാമിന്റെ നേതൃത്വത്തിലുള്ള വിവിധ ട്രസ്‌റ്റുകൾ നടത്തുന്ന സ്‌കൂളുകളിലൊന്നിലെ വിദ്യാർത്ഥിനിയെ സഹായികൾ ആശീർവാദം ലഭിക്കുന്നതിനായി ആശ്രമത്തിലെത്തിച്ചപ്പോഴാണ് ബലാൽസംഗം ചെയ്തതെന്നാണ് ആരോപണം. പിതാവ് മെഡിക്കൽ രേഖകൾ കൂടെ നൽകി ഡൽഹി പോലിസിൽ നൽകിയ പരാതി പ്രകാരം ആഗസ്റ്റ് 31ന് പോലിസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കാതിരുന്ന ആശാറാമിനെതിരെ പോലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആശാറാം അറസ്റ്റ് ഒഴിവാക്കി ഇൻഡോറിലുള്ള ആശ്രമത്തിൽ അനുയായികളുടെ സംരക്ഷണത്തിൽ തുടർന്നു. ആശ്രമിത്തിലെത്തിയ പോലിസിനേയും മാധ്യപ്രവർത്തകരേയും അനുയായികൾ കായികമായി നേരിട്ടുവെങ്ങിലും 2013 സെപ്തംബർ 1-ന് ആശ്രമത്തിൽ പ്രവേശിച്ച ജോധ്‌പൂർ പോലിസ് ആശാറാമിനെ അറസ്റ്റ് ചെയ്തു.
2018 ഏപ്രിൽ 25-ന് ജോധ്പുരിൽ പട്ടികജാതി-വർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി അശാറാം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മരണം വരെ ജീവപരന്ത്യം ശിക്ഷ വിധിക്കുകയും ചെയ്തു. ആശാറാമിന്റെ കൂട്ടുപ്രതികളായ ശില്പി, ശരദ് എന്നിവർക്ക് 20 വർഷംവീതം കഠിനതടവും ലഭിച്ചു. [3]
സൂററ്റ് ലൈംഗികതിക്രമ കേസ്[തിരുത്തുക]
സൂററ്റിലെ രണ്ട് സഹോദരിമാരെ ആശാറാമും അദ്ദേഹത്തിന്റെ മകൻ "നാരായൺ സായി"യും ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.
സാക്ഷികൾക്കെതിരെയുള്ള അക്രമങ്ങൾ[തിരുത്തുക]
ആശാറാം ബാപ്പുവിനും മകനുമെതിരെയുള്ള കേസുകളിലെ നിരവധി സാക്ഷികൾ കൊലപ്പെടുകയും അക്രമത്തിനിരയാകുകയും ചെയ്തിട്ടുണ്ട്.
- ആശാറാം ബാപ്പുനെതിരെയുള്ള ലൈംഗികതിക്രമ കേസിൽ സാക്ഷിയായ കൃപാൽ സിംഗിന് 2015 ജൂലായ് 11ന് ഉത്തർപ്രദേശിൽ വെച്ച് വെടിയേറ്റു. [4]
- സൂററ്റ് ലൈംഗികാതിക്രമ കേസിലെ സാക്ഷി 'ലാപ്‌ടോപ് ബാബ' എന്നറിയപ്പെടുന്ന രാഹുൽ ശർമ്മയ്ക്ക് (രാഹുൽ സച്ചൻ) 13 ഫെബ്രുവരി 2015 ന് ജോദ്‌പൂർ കോടതി വളപ്പിൽ വെച്ച് അഞ്ജാതരുടെ കുത്തേറ്റു. [5]
- ആശാറാം ബാപ്പുനെതിരെയുള്ള ലൈംഗികതിക്രമ കേസിൽ സാക്ഷിയായ കൃപാൽ സിംഗിന് ഉത്തർപ്രദേശിൽ വെച്ച് വെടിയേറ്റു. [6]
- ആശാറാം ബാപ്പുവിന്റെ മകൻ നാരായൻ സായിക്കെതിരെയുള്ള പീഡനക്കേസിൽ ഒരു മുഖ്യസാക്ഷി കൂടി ആക്രമണത്തിനിരയായി. സനൗലി സ്വദേശി മഹേന്ദ്ര ചൗലയ്ക്കാണ് മെയ് 13 2015ന് രാവിലെ വെടിയേറ്റത്. [7] [8]
- 2015 മാർച്ചിൽ രാകേഷ് പട്ടേൽ എന്ന സാക്ഷിയെ അഞ്ജാതർ അക്രമിച്ചു. [9]
- ഗാന്ധി നഗർ കോടതിയിൽ സാക്ഷിയായി തെളിവ് നൽകിയ അദ്ദേഹത്തിന്റെ പാചകക്കാരനും പേർസണൽ സഹായിയുമായിരുന്ന അഖിൽ ഗുപ്ത(35) 2015 ജനുവരി 11 ന് മുസാഫർ നഗറിലെ ന്യൂ മണ്ഡി പോലിസ് സ്റ്റേഷൻ പരിധിയിലുള്ള ജൻസത് എന്ന സ്ഥലത്ത് വെച്ച് അഞ്ജാതരുടെ വെടിയേറ്റു മരിച്ചത്. [10]
- ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ ഭവ്ചന്ദനിന് നേരെ ആസിഡ് ആക്രമണം നടത്തിയിരുന്നു. [11]
- 2014 മെയ് 23 ന് റായ്‌ക്കോട്ടിൽ വെച്ച് ആശാറാം ബാപ്പുവിന്റെ മുൻ സഹായിയും ആയുർവേദ ഡോക്ടറുമായ അമൃത പ്രജാപതിയെ അഞ്ജാതർ വെടി വെച്ചു. 2014 ജൂൺ 14ന് മരിച്ച അമൃത പ്രജാപതിയുടെ ബന്ധുക്കൾ കൊലപാതകത്തിന്റെ പിന്നിൽ ആശാറാമും മകനുമാണെന്ന് ആരോപിച്ചിട്ടുണ്ട്. [12] [13]
മാതൃ പിതൃ പൂജൻ ദിവസ്[തിരുത്തുക]
വിദേശ സംസ്കാരം കടന്നുവരുന്നുവെന്ന് ആരോപിച്ച് ആശാറാം ബാപ്പുവിന്റെ നിയന്ത്രണത്തിലൂള്ള യോഗ വേദാന്ത സേവ സമിതി (വൈ.വി.എസ്.എസ്.) ഒഡീഷയിലെ റൂർക്കലയിൽ 2011 ഫെബ്രുവരി 14ന് "മാതൃ പിതൃ പൂജൻ ദിവസ്" നടത്തിയതിൽ 700 പേരോളം പങ്കെടുത്തു.
ഫെബ്രുവരി 14-ന് ആചരിക്കുന്ന "വാലൻന്റൈൻസ് ഡേ"ക്ക് പകരമായി "മാതൃ പിതൃ പൂജൻ ദിവസ്" ആചരിക്കാനായി 2012 ജനുവരി 29-ന് ആശാറാം ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ വിവരിച്ച് പ്രചരണപരിപാടികൾ നടത്തുകയും 'വാലൈന്റ്സ് ഡേ'ക്ക് പകരമായി യുവജനങ്ങൾക്ക് മറ്റൊരു ആഘോഷം നൽകുക എന്നതായിരുന്നു ലക്ഷ്യം. ജമ്മുവിലും ഛത്തീസ്‌ഗണ്ഡിലും "മാതൃ പിതൃ പൂജൻ ദിവസ്" ആഘോഷിച്ചിരുന്നു.
കുടുംബം[തിരുത്തുക]
ഭാര്യ - ലക്ഷ്മി ദേവി, മകൻ - നാരായൻ സായി ഹർപലാനി, മകൾ - ഭാരതി ദേവി.
അവലംബങ്ങൾ[തിരുത്തുക]
- ↑ http://www.mangalam.com/print-edition/india/89342
- ↑ http://malayalam.oneindia.com/news/2013/08/22/india-top-10-controversies-of-asaram-bapu-111879.html#slide4156
- ↑ http://www.mathrubhumi.com/print-edition/india/asaram-rape-case-verdict-imprison-to-life--1.2766443
- ↑ http://www.ibnlive.com/news/india/asaram-case-prime-witness-kripal-singh-shot-at-in-shahjaharpur-1018808.html
- ↑ http://zeenews.india.com/news/india/asaram-rape-case-witness-rahul-sachan-stabbed-in-jodhpur-court-premises_1546027.html
- ↑ http://www.ibnlive.com/news/india/asaram-case-prime-witness-kripal-singh-shot-at-in-shahjaharpur-1018808.html
- ↑ http://www.firstpost.com/india/rape-case-against-asarams-son-key-witness-attacked-in-haryana-2242084.html
- ↑ http://www.marunadanmalayali.com/news/judicial/asharam-case-19086
- ↑ http://www.jantakareporter.com/india/new-vyapam-list-of-witnesses-in-asaram-bapus-rape-case-shot-at-and-killed/6460
- ↑ http://www.dnaindia.com/india/report-witness-in-asaram-bapu-s-surat-rape-case-shot-dead-2051771
- ↑ http://www.madhyamam.com/news/335979/150112
- ↑ http://www.mangalam.com/ipad/print-edition/crime/193536
- ↑ http://timesofindia.indiatimes.com/india/Amrut-Prajapati-witness-against-Asaram-succumbs-to-bullet-wounds/articleshow/36363482.cms