ആലീസ് ഹാസ്‌കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alice Haskins
ജനനം(1880-04-24)ഏപ്രിൽ 24, 1880
Acton, Massachusetts
മരണംഒക്ടോബർ 16, 1971(1971-10-16) (പ്രായം 91)
Santa Clara, California
ദേശീയതAmerican
മേഖലകൾBotany
സ്ഥാപനങ്ങൾU.S. Department of Agriculture
ബിരുദംSmith College
ജീവിത പങ്കാളിDeane Bret Swingle
(left to right) Possibly Alice Haskins, Lucia McCulloch, Clara H. Hasse and Mary K. Berger

ആലീസ് ഹാസ്‌കിൻസ് അല്ലെങ്കിൽ ആലീസ് ക്രെയിൻ ഹാസ്‌കിൻസ് സ്വിങ്കിൾ അമേരിക്കൻ സസ്യശാസ്ത്രജ്ഞയായിരുന്നു.[1] തന്റെ ഭർത്താവ് ആയ ഡീൻ ബ്രെറ്റ് സ്വിങ്കിളുമായിച്ചേർന്ന് 1928ൽ A Textbook of Systematic Botany എന്ന പുസ്തകമെഴുതി. [2]

ജീവിതവും ജോലിയും[തിരുത്തുക]

ആലീസ് ഹാസ്‌കിൻസ് 1880 ഏപ്രിൽ 24നു അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ആക്‌റ്റണിൽ ഹെലെൻ എ. ക്രെയിൻ, ജോൺ ആർ. ഹാസ്കിൻസ് ദമ്പതികളുടെ മകളായി ജനിച്ചു. [3]1903ൽ സ്മിത് കോളേജിൽനിന്നും ബിരുദം നേടി. 1903 മുതൽ 1906 വരെ അമേരിക്കൻ ഐക്യനാടുകളിലെ കൃഷി വകുപ്പിൽ സസ്യരോഗ പരീക്ഷണശാലയിലെ ഗവേഷണസഹായി ആയി ജോലിചെയ്തു. [1]

1906ൽ ആലീസ് ഹാസ്‌കിൻസ് തന്റെ സഹഗവേഷകനായ ഡീൻ ബ്രെറ്റ് സ്വിങ്കിളിനെ വിവാഹം കഴിച്ചു. പിന്നെ, മോണ്ടാനയിലെ ബോസ്‌മെനിലേയ്ക്കു മാറി. അവിടെ ഡീൻ ബ്രെറ്റ് സ്വിങ്കിൽ മോണ്ടാന സ്റ്റേറ്റ് കോളേജ് ഓഫ് അഗ്രിക്കൾച്ചറിൽ (പിന്നീട് ഈ സ്ഥാപനം മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയായി) സസ്യശാസ്ത്രത്തിന്റെയും ബാക്ടീരിയാശാസ്ത്രത്തിന്റെയും പ്രൊഫസ്സറായി. [4][5]

ആലീസ് ഹാസ്‌കിൻസ് 1971 ഒക്ടോബർ 16നു കാലിഫോർണിയായിലെ സാന്താ ക്ലാരായിൽ മരിച്ചു. [6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Rossiter, Margaret W. (January 1, 1982). Women Scientists in America: Struggles and Strategies to 1940. Baltimore, Maryland: Johns Hopkins University Press. p. 62. ISBN 9780801825095. ശേഖരിച്ചത് March 28, 2014.
  2. Swingle, Deane B., with Alice H. Swingle (1928). A Textbook of Systematic Botany. McGraw-Hill
  3. "Person Details for Alice Crane Haskins, "Massachusetts Births and Christenings, 1639-1915"". FamilySearch.org.
  4. "Biographies". The Smith Alumnae Quarterly. Smith College. 30–31: 444. 1938. ശേഖരിച്ചത് March 28, 2014.
  5. "List of members of the American Phytopathological Society". Phytopathology. 3: 330. 1913.
  6. "Person Details for Alice H Swingle, "California Death Index, 1940-1997"". FamilySearch.org.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലീസ്_ഹാസ്‌കിൻസ്&oldid=2924847" എന്ന താളിൽനിന്ന് ശേഖരിച്ചത്