ആലപ്പി വിൻസന്റ്
ദൃശ്യരൂപം
മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവായിരുന്നു ആലപ്പി വിൻസന്റ്. ആദ്യ ശബ്ദചിത്രമായ ബാലനിലെ ആദ്യ സംഭാഷണമായി ഉച്ചരിച്ചത് ഇദ്ദേഹമാണ്. ഗുഡ്‌ലക്ക് ടു എവരിബഡി ഇംഗ്ലിഷ് സംഭാഷണമാണ് ഇദ്ദേഹം ആദ്യമായി ഉച്ചരിച്ചത്. ബാലനിൽ വിരുതൻ ശങ്കു എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്.[1][2] അഭിനേതാവായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സഹോദരനാണ് വിൻസന്റ്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- ബാലൻ - 1938
- ജ്ഞാനാംബിക - 1940
- വെള്ളിനക്ഷത്രം - 1949
- ജനോവ - 1953
- ഒരാൾ കൂടി കള്ളനായി - 1964