ആലപ്പി അയിഷാബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള കഥാപ്രസംഗവേദിയിൽ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കാഥിക ആയിരുന്നു ആലപ്പി അയിഷാബീഗം. (ജ: 1943 -മ: 2015 ഓഗസ്റ്റ് 11)

ജീവിതരേഖ[തിരുത്തുക]

1943 ൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മുഹമ്മദ് കണ്ണിന്റെ(ഹമീദ് കുഞ്ഞ്)യും ഫാത്തിമയുടെയും മകളായാണ് ആയിഷാബീഗത്തിന്റെ ജനനം. പിന്നീടിവർ ആലപ്പുഴയിലേക്ക് താമസമാക്കുകയായിരുന്നു.. ചെറുപ്പത്തിൽ തന്നെ പിതാവിന്റെ സഹോദരനിൽ നിന്നു സംഗീതം പഠിച്ചു. ഏഴുവയസ്സായപ്പോൾ കലാരംഗത്തേക്ക് പ്രവേശിക്കുകയും. നൃത്തപരിപാടികളിലും മാപ്പിളകലാവേദികളിലും പിന്നണി പാടിയുമായിരുന്നു അരങ്ങേറ്റം. ആലപ്പുഴ മുഹമ്മദൻസ് ഹൈസ്‌കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കലാരംഗത്ത് സജീവമായി.ബീവി അസുറ അഥവാ ധീരവനിത' എന്നതായിരുന്നു ആദ്യ കഥ.[1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ദിനപത്രം, 2015 ഓഗസ്റ്റ് 12. പേജ് 1
"https://ml.wikipedia.org/w/index.php?title=ആലപ്പി_അയിഷാബീഗം&oldid=3089604" എന്ന താളിൽനിന്ന് ശേഖരിച്ചത്