Jump to content

ആര്യ രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം മേയർ
ഓഫീസിൽ
28 ഡിസംബർ 2020 – തുടരുന്നു
മുൻഗാമികെ ശ്രീകുമാർ
സ്റ്റേറ്റ് പ്രസിഡണ്ട്
ബാലസംഘം, കേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1999-01-12)ജനുവരി 12, 1999
ഇന്ത്യ
രാഷ്ട്രീയ കക്ഷി സി.പി.ഐ.എം.

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ് ആര്യ രാജേന്ദ്രൻ (ജനനം: 12 ജനുവരി 1999). ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി സേവനം അനുഷ്ഠിക്കുന്നു.[1][2][3]2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മുടവൻമുകൾ വാർഡിൽ നിന്ന് കൗൺസിലറായി ആര്യ വിജയിച്ചു. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.[4]

ജീവിതം

[തിരുത്തുക]

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ.ഐ.സി. ഏജന്റായ ശ്രീലതയുടെയും മകളാണ് ആര്യ രാജേന്ദ്രൻ.[5][6] തിരുവനന്തപുരത്തെ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ആര്യ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ രണ്ടാം വർഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാർഥിനിയാണ്

അവലംബം

[തിരുത്തുക]
  1. "India: 21-year-old student Arya Rajendran set to become mayor in Kerala". gulfnews.com (in ഇംഗ്ലീഷ്). Retrieved 2020-12-25.
  2. "Arya Rajendran, 21, to be India's Youngest Mayor from Kerala's Capital Thiruvananthapuram". News18 (in ഇംഗ്ലീഷ്). 2020-12-25. Retrieved 2020-12-25.
  3. Anandan, S. (2020-12-26). "Arya Rajendran | From the classroom to Corporation". The Hindu (in Indian English). ISSN 0971-751X. Retrieved 2020-12-27.
  4. Staff, Scroll. "21-year-old set to become Thiruvananthapuram mayor, youngest in the country". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-25.
  5. "21-year-old BSc student Arya Rajendran to become youngest Mayor in Kerala". The New Indian Express. Retrieved 2020-12-25.
  6. "Meet Arya Rajendran, electrician's daughter set to become Thiruvananthapuram city mayor, youngest in India". Deccan Herald (in ഇംഗ്ലീഷ്). 2020-12-25. Retrieved 2020-12-25.
"https://ml.wikipedia.org/w/index.php?title=ആര്യ_രാജേന്ദ്രൻ&oldid=3587111" എന്ന താളിൽനിന്ന് ശേഖരിച്ചത്