ആര്യങ്കാവ് പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആര്യങ്കാവ് ദേവി പറയിപെറ്റ പന്തിരുകുലത്തിലെ കരയ്ക്കലമ്മയാണെന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.


ചെറുകാട്ടുപുലം തട്ടകദേശക്കാർ പൂരത്തിന് കുതിരയെ എഴുന്നള്ളിക്കുന്നു.

തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരം എല്ലാവർഷവും മീനമാസം 21-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്നുവരുന്നു. കവളപ്പാറ, ചെറുകാട്ടുപുലം, കൂനത്തറ വടക്കുംമുറി, കൂനത്തറ തെക്കുംമുറി, ത്രാങ്ങാലി, മാന്നന്നൂർ, ചുഡുവാലത്തൂർ, ഷൊറണൂർ, നെടുങ്ങോട്ടൂർ, പനയൂർ, കള്ളേക്കാട് എന്നീ തട്ടകങ്ങളിൽനിന്ന് ആർപ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടകദേശക്കാർ പൂരത്തിൽ പങ്കാളികളാവുന്നു. ഇവരുടെ കുതിരക്കളി കഴിഞ്ഞതിനുശേഷം താലപ്പൊലി, മേളം, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെ കാരക്കാട് ദേശത്തിന്റെ മുണ്ടായ കൊടിച്ചി എന്ന പെൺകുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു. മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ പൂതൻ, തിറ, വെള്ളാട്ട്, ഇണക്കാളകൾ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടർന്ന് ചെറിയ വെടിക്കെട്ടോടെ പകൽ്പ്പൂരം സമാപിക്കുന്നു. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്.
രാത്രിയിൽ ക്ഷേത്രമുറ്റത്ത് വിവിധ കലാസാംസ്കാരിക പരിപാടികൾ, കൂത്തുമാടത്തിൽ ശ്രീരാമപട്ടാഭിഷേകം തോല്പ്പാവക്കൂത്ത് എന്നിവ അരങ്ങേറുന്നു

"https://ml.wikipedia.org/w/index.php?title=ആര്യങ്കാവ്_പൂരം&oldid=3177023" എന്ന താളിൽനിന്ന് ശേഖരിച്ചത്