ആരണ്യക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് 1939-ൽ പ്രസിദ്ധീകരിച്ച ബംഗാളി നോവലാണ് ആരണ്യക് (আরণ্যক) .[1] ഏതാണ്ട് രണ്ടു വർഷത്തോളമെടുത്തു എഴുതി പൂർത്തിയാക്കാൻ . ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുറെ കൊല്ലങ്ങളോളം ഖേലാചന്ദ് ഘോഷ് എന്ന ധനാഢ്യന്റെ ബീഹാറിലുളള വനഭൂമികളിൽ മാനേജരായി ജോലി നോക്കുകയുണ്ടായി. വനം വെട്ടിത്തെളിയിച്ച് നാണ്യവിളകൾ കൃഷിചെയ്യാനായിരുന്നു ഘോഷിന്റെ പരിപാടി. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആരണ്യക് ( ആരണ്യകം) എന്ന നോവൽ രൂപം കൊണ്ടത്. പ്രബാസി എന്ന മാസികയിലാണ് ഈ നോവൽ തുടർക്കഥയായി പ്രസിദ്ധീകരിക്കപ്പെട്ടത്.

കഥാസംഗ്രഹം[തിരുത്തുക]

ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ കാടുകളിലാണ് കഥ നടക്കുന്നത്. പട്ടണവാസിയായ സത്യചരൺ കാട്ടിലെ എസ്റ്റേറ്റിൽ മാനേജരായി ജോലി സ്വീകരിക്കാൻ നിർബന്ധിതനാകുന്നു. അവിടത്തെ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാനാകാതെ ഉഴലുന്ന സത്യചരൺ , ജുഗൽ പ്രസാദ് എന്ന പ്രകൃതിസ്നേഹിയുമായി പരിചയപ്പെടുന്നു. ജുഗൽ പ്രസാദിന്റെ വ്യക്തിത്വവും വിചാരധാരയും സത്യചരണിനെ ഏറെ സ്വാധീനിക്കുന്നു. അവരിരുവരും ചേർ വനംപ്രദേശങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന സസ്യവർഗ്ഗങ്ങളെ പരിരക്ഷിക്കാനും പുതിയഇനങ്ങൾ നട്ടു വളർത്താനും ശ്രമിക്കുന്നു. പക്ഷെ എസ്റ്റേറ്റ് ഉടമയുടെ താത്പര്യങ്ങൾക്കെതിരായ ഈ സംരംഭത്തിൽ നിന്ന് സത്യചരണിന് ഖേദപൂർവ്വം പിന്മാറേണ്ടി വരിക മാത്രമല്ല, മനുഷ്യന്റെ സ്ഥാപിതതാത്പര്യങ്ങൾക്കും ലാഭക്കൊതിക്കുമായി വനം വെട്ടിത്തെളിയിക്കുന്നതിന് കൂട്ടുനിൽക്കേണ്ടിയും വരുന്നു.

അവലംബം[തിരുത്തുക]

  1. Bibhutibhushan Bandyopadhyay (1964). Aranyak (Bengali). Mitra & Ghosh Publishers Pvt. Ltd. ISBN 9788172931193.
"https://ml.wikipedia.org/w/index.php?title=ആരണ്യക്&oldid=3778026" എന്ന താളിൽനിന്ന് ശേഖരിച്ചത്