ആബാദി ബാനു ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abadi Bano Begum
200px
ജനനം1850 (1850)[1]
മരണംനവംബർ 13, 1924(1924-11-13) (പ്രായം 73–74)[1]
ദേശീയതIndian
അറിയപ്പെടുന്നത്Indian independence movement activist[1]
ജീവിതപങ്കാളി(കൾ)Abdul Ali Khan[1]
കുട്ടികൾ6
including Maulana Mohammad Ali Jouhar
Maulana Shaukat Ali[1]

ഇന്ത്യൻ സ്വാതന്ത്ര സമര പോരാളികളായിയിരുന്ന അലി സഹോദരന്മാരുടെ (മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി) മാതാവും സ്വാതന്ത്ര സമരത്തിൽ സജീവമായി പങ്കെടുത്ത ഒരു വനിതയുമാണ് ബീ അമ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന ആബാദി ബാനു ബീഗം സാഹിബ.[2] ഉത്തരേന്ത്യയിലെ റാംപൂർ സ്റ്റേറ്റിൽ സംസ്കാരസമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു ഇവർ. ഭർത്താവായ അബ്ദുൽ അലിഖാൻ അന്നത്തെ റാംപൂർ നവാബിന്റെ ഉദ്ദ്യോഗസ്ഥനായിരുന്നു. മുഗൾ ചക്രവർത്തിമാരുടെ സവിച കുടുംബത്തിൽപ്പെട്ടവരും സംസ്കാര സമ്പന്നയുമായിരുന്നു ആബാദി ബാനു ബീഗം. 27-ാം വയസ്സിൽ വിധവയായിത്തീർന്ന അവർ പുത്രൻമാർക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ധീരതകൊണ്ട് വിഖ്യാതയായ വനിതയായിരുന്നു ബീ അമ്മാൻ. ഇവർ ആദ്യകാലഘട്ടങ്ങളിൽ പുത്രന്മാരുമായി പൊതു പ്രവർത്തനരംഗത്ത് സഹകരിച്ചു പ്രവർത്തിക്കുകയും പല പ്രദേശങ്ങളും സന്ദർശിച്ച് സ്വാതന്ത്ര്യസമരത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.[3] സ്വാതന്ത്ര സമരകാലത്ത് പ്രശസ്തമായ ഗാന്ധി തൊപ്പി രൂപകൽപ്പന ചെയ്തത് ഇവരാണ്. ഹിന്ദു മുസ്ലിം മൈത്രിയുടെ അംബാസഡറായിരുന്നു. സരോജിനി നായിഡു കോൺഗ്രസ്, ലീഗ്, ഖിലാഫത്ത്, സ്വദേശി സമ്മേളനങ്ങളിൽ അക്ഷീണം പ്രയത്നിക്കുകയായിരുന്നു. വെള്ളക്കാരെ കരിങ്കൊള്ളക്കാരെന്ന് അന്നത്തെ സി.ഐ.ഡി ഡയറക്ടർ സർ ചാൾസിന്റെ മുഖത്തുനോക്കി പറഞ്ഞ ധീരതക്ക് ഉടമയാനിവർ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻ നിറ പ്രവർത്തകയായിരുന്നു അവർ.[4] 1922ലെ ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Profile of Abadi Bano Begum (Bi Amma) on findpk.com website Published 2001, Retrieved 12 December 2017
  2. http://www.milligazette.com/news/5422-bi-amman-remembered
  3. http://twocircles.net/2009nov13/jamia_millia_holds_memorial_lecture_bi_amman_mother_ali_brothers.html#.Vc5TDPmqqko
  4. http://www.khilafah.com/the-mother-of-muhammad-ali-said-give-your-life-for-khilafah-my-son/
  5. http://www.chandrikadaily.com/contentspage.aspx?id=129105
"https://ml.wikipedia.org/w/index.php?title=ആബാദി_ബാനു_ബീഗം&oldid=3138535" എന്ന താളിൽനിന്ന് ശേഖരിച്ചത്