Jump to content

അഫ്രൊഡൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആഫ്രോഡൈറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫ്രൊഡൈറ്റി
Venus de Milo on display at the Louvre
Venus de Milo on display at the Louvre
Goddess of love and beauty
വാസംMount Olympus
ചിഹ്നംRose, Scallop Shell, Myrtle, Dove, Sparrow, and Swan
പങ്കാളിHephaestus
മാതാപിതാക്കൾZeus and Dione
മക്കൾEros (Cupid)
റോമൻ പേര്Venus

ഗ്രീക്ക് ഐതിഹ്യത്തിൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ് അഫ്രൊഡൈറ്റി. യുറാനസിനെ പുത്രനായ ക്രോണസ് രാജസ്ഥാനത്തുനിന്നും പുറത്താക്കിയപ്പോഴാണ് അഫ്രൊഡൈറ്റി ഉണ്ടായതെന്ന് ഗ്രീക്ക് കവി ഹെസിയോഡ് പറയുന്നു. ക്രോണസ് യുറാനസിന്റെ വെട്ടിമാറ്റിയ ലിംഗം കടലിലേക്കെറിയുകയും, അഫ്രോസ് അഥവാ കടൽപ്പതയിൽ നിന്ന് അഫ്രൊഡൈറ്റി ഉയർന്ന് വരികയും ചെയ്തത്രെ. ഇലിയഡിൽ സ്യൂസിന്റേയും ഡയോണിന്റേയും മകളായാണ് അഫ്രൊഡൈറ്റി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് [1] .

ഇവരുടെ സൗന്ദര്യം കണ്ട് അസൂയ മൂലം തങ്ങളുടെ ഇടയിൽ യുദ്ധമുണ്ടാകുമെന്ന് ദേവന്മാർ ഭയന്നു. അതിനാൽ സ്യൂസ് ഭീഷണിയാകാൻ സാധ്യതയില്ലാത്ത ഹെഫാസ്റ്റസിന് അഫ്രൊഡൈറ്റിയെ വിവാഹം ചെയ്തുകൊടുത്തു. റോമൻ ഐതിഹ്യത്തിലെ വീനസ് ദേവി ഇവർക്ക് തുല്യമാണ്.

വിവാഹിതയെങ്കിലും പല ദേവന്മാരും മനുഷ്യരും ആയി അഫ്രൊഡൈറ്റി ബന്ധപ്പെടുന്നുണ്ട്. അറീസ് ആണ് അതിൽ പ്രധാനി. ഹെർമീസുമായുള്ള രഹസ്യബന്ധത്തിൽ നിന്നാണ് ആണും പെണ്ണും കെട്ട ഹെർമാഫ്രൊഡൈറ്റസ് എന്ന മകന്റെ ജനനം. ഹെഫാസ്റ്റസുമായുള്ള വിവാഹത്തിന് സമ്മാനമായി കിട്ടിയ പൊന്നരഞ്ഞാണം ഉപയോഗിച്ച് ഇഷ്ടമുള്ളവരെ വശീകരിക്കാൻ അഫ്രൊഡൈറ്റിക്ക് കഴിയുമെന്നായിരുന്നു വിശ്വാസം.


അവലംബം

[തിരുത്തുക]
  1. Edith Hamilton (1969). Mythology. Massachusettes: Little, Brown & Company. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=അഫ്രൊഡൈറ്റി&oldid=3734905" എന്ന താളിൽനിന്ന് ശേഖരിച്ചത്